city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോൺഗ്രസ് പ്രവർത്തകർക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കാസർകോട്: (www.kasargodvartha.com.17.07.2021)  ദേശീയ-സംസ്ഥാന തലത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി ഗംഗാധരൻ നായരുടെ ഫോടോ ഡി സി സി ഓഫീസിൽ അനാഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 
കോൺഗ്രസ് പ്രവർത്തകർക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ



ദേശീയ തലത്തിലും ഏറ്റവും ഒടുവിൽ സംസ്ഥാനത്തും ഉണ്ടായ തിരിച്ചടിയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്നതിനുള്ള ശ്രമം തുടങ്ങണം. കോൺഗ്രസിന് തിരിച്ചു വരാൻ കഴിയും. മുൻകാല സംഭവങ്ങൾ അതാണ് വ്യക്തമാക്കുന്നത്. കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി ഏറെ പ്രവർത്തിച്ച നേതാവായിരുന്നു പി ഗംഗാധരൻ നായർ. യുവജന -വിദ്യാർഥി- പ്രസ്ഥാനങ്ങൾക്ക് കരുത്ത് പകർന്നു. സഹകരണ രംഗത്തും തിളങ്ങി നിന്ന നേതാവായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഡി സി സി പ്രസിഡൻറ് ഹകീം കുന്നിൽ അധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എംപി, കെ പി കുഞ്ഞിക്കണ്ണൻ, കെ നീലകണ്ഠൻ, പി എ അശ്‌റഫലി, യു ഡി എഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ, കെ വി ഗംഗാധരൻ, പി കെ ഫൈസൽ, എം സി പ്രഭാകരൻ, അഡ്വ. എ ഗോവിന്ദൻ നായർ, കെ മൊയ്‌തീൻ കുട്ടി ഹാജി, അഡ്വ. കെ കെ രാജേന്ദ്രൻ, പി ജി ദേവ്, ധന്യ സുരേഷ്, പി വി സുരേഷ്, കരുൺതാപ്പ, സെബാസ്റ്റ്യൻ പതാലിൽ, എം കുഞ്ഞമ്പു നമ്പ്യാർ, വിനോദ് കുമാർ പള്ളയിൽവീട്, ചന്ദ്രശേഖര റാവു, ഹരീഷ് പി നായർ, മാമുനി വിജയൻ, സോമശേഖര ഷേണി, ടോമി പ്ലാച്ചേരി, ശാന്തമ്മ ഫിലിപ്, ജോമോൻ ജോസ്, രാജൻ പെരിയ, കെ ഖാലിദ്, കെ വാരിജാക്ഷൻ, ഡി എം കെ മുഹമ്മദ്‌, പദ്മരാജൻ ഐങ്ങോത്ത്, രാജേഷ് പള്ളിക്കര, ബി പി പ്രദീപ് കുമാർ, അർജുനൻ തായലങ്ങാടി, സത്യൻ സി ഉപ്പള, ഉമേഷ്‌ അണങ്കൂർ, രാജീവൻ നമ്പ്യാർ സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, National, State, Leader, Congress, UDF, DCC-office, Rajmohan Unnithan, President, Hakeem Kunnil, MP, DCC, Congress workers should regain lost confidence, says VD Satheesan.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia