city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മോദിയുടെ ഫിറ്റ്നസ് ചലഞ്ചിനു അതേ നാണയത്തില്‍ മറുപടിയുമായി പ്രതിപക്ഷം; പ്രധാനമന്ത്രിയെ 'വെല്ലുവിളിച്ച്' ഉമ്മന്‍ചാണ്ടിയുടെ പുതിയ ചലഞ്ച്

തിരുവനന്തപുരം: (www.kasargodvartha.com 06.06.2018) രാജ്യത്ത് ഏറെ ചര്‍ച്ച ചെയ്ത മോദിയുടെ ഫിറ്റ്‌നസ് ചലഞ്ചിന് അതേ നാണയത്തില്‍ മറുപടി നല്‍കി പ്രതിപക്ഷം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് നിയുക്ത എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കേരള മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയാണ് രംഗത്തെത്തിയിരിക്കുന്നത്. സേവ് എസ് ബി ഐ ചലഞ്ച് ആണ് ഉമ്മന്‍ ചാണ്ടി മുന്നോട്ടുവെച്ചിരിക്കുന്നത്.

നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സമാനമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പെട്രോള്‍ വില വര്‍ധനവിനെതിരെ ഫ്യൂവെല്‍ ചലഞ്ച് ആണ് രാഹുല്‍ നടത്തിയത്. പ്രതിമാസ അധിക സര്‍വീസ് ചാര്‍ജ് ചുമത്തുന്ന എസ്ബിഐയുടെ രീതിക്കു മാറ്റം കൊണ്ടുവരണമെന്ന ആവശ്യവുമായാണ് ഉമ്മന്‍ചാണ്ടി 'സേവ് എസ്ബിഐ ചാലഞ്ച്' മുന്നോട്ടു വെച്ചത്. കോര്‍പ്പറേറ്റുകള്‍ മൂലം ബാങ്കിനുണ്ടായ ഭീമമായ നഷ്ടം നികത്താന്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജുകള്‍ ഉപയോക്താക്കളെ ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുന്നുവെന്നും ഈ അമിതഭാരത്തില്‍ നിന്ന് ഉപയോക്താക്കളെ മോചിപ്പിക്കണമെന്നുമാണ് ഉമ്മന്‍ചാണ്ടി ട്വിറ്ററിലൂടെ മോഡിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മോദിയുടെ ഫിറ്റ്നസ് ചലഞ്ചിനു അതേ നാണയത്തില്‍ മറുപടിയുമായി പ്രതിപക്ഷം; പ്രധാനമന്ത്രിയെ 'വെല്ലുവിളിച്ച്' ഉമ്മന്‍ചാണ്ടിയുടെ പുതിയ ചലഞ്ച്


കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡാണ് ഫിറ്റ്നെസ് ചലഞ്ച് തുടങ്ങിവെച്ചത്. ഇതു ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി വരെ ഏറ്റെടുത്തതോടെ വലിയ കൗതുകങ്ങള്‍ക്കു തുടക്കം വഴിവെച്ചിരുന്നു. ഇതോടെയാണ് ബദലായി രാജ്യത്തെ ഇന്ധനവില വര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫ്യൂവല്‍ ചലഞ്ച് എന്ന പേരില്‍ മോഡിയെ വെല്ലുവിളിച്ചത്. ഇതു രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Thiruvananthapuram, news, Narendra-Modi, Oommen Chandy, Congress, Politics, Congress leader Oommen Chandy throws 'save SBI challenge' to PM Modi

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia