city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കര്‍ണാടകയില്‍ ദേശീയ ഭാഷ പടിക്ക് പുറത്ത്; ബംഗളൂരു മെട്രോയില്‍ ഹിന്ദി ബോര്‍ഡുകള്‍ വേണ്ടെന്ന് മുഖ്യമന്ത്രി

ബംഗളൂരു: (www.kasargodvartha.com 29.07.2017) ബംഗളൂരു മെട്രോയില്‍ ഹിന്ദി ബോര്‍ഡുകള്‍ വേണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മെട്രോ സ്റ്റേഷനുകളില്‍ മൂന്ന് ഭാഷകളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം ഉചിതമല്ലെന്നും ഹിന്ദി ബോര്‍ഡുകള്‍ നിര്‍ബന്ധമല്ലെന്നും സിദ്ധരാമയ്യ കേന്ദ്ര സര്‍ക്കാരിന് അയച്ച കത്തില്‍ പറഞ്ഞു.

നിലവിലുള്ള രീതിയെ പറ്റി കേന്ദ്ര സര്‍ക്കാര്‍ പുനരാലോചിക്കണമെന്നും ബംഗളൂരു മെട്രോ സ്റ്റേഷനുകളില്‍ സ്ഥാപിച്ച ഹിന്ദി ബോര്‍ഡുകള്‍ ഒഴിവാക്കാന്‍ മെട്രോ അധികൃതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും നഗര വികസന മന്ത്രാലയത്തിനയച്ച കത്തില്‍ വ്യക്തമാക്കി. കര്‍ണാടകയില്‍ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ശക്തി പ്രാപിക്കുന്നതിനിടെയാണ് മെട്രോ സ്റ്റേഷനുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെതിരെ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയത്.

കര്‍ണാടകയില്‍ ദേശീയ ഭാഷ പടിക്ക് പുറത്ത്; ബംഗളൂരു മെട്രോയില്‍ ഹിന്ദി ബോര്‍ഡുകള്‍ വേണ്ടെന്ന് മുഖ്യമന്ത്രി


കര്‍ണാടകയിലെ ജനങ്ങളുടെ വികാരത്തിന് പ്രാധാന്യം നല്‍കണം, അവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്ന ഭാഷകള്‍ ഉപയോഗിക്കുന്നതാണ് പ്രായോഗികമായ രീതി. അതുകൊണ്ടാണ് കന്നടയിലും ഇംഗ്ലീഷിലുമുള്ള സൂചനാ ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതെന്നും സിദ്ധരാമയ്യ കത്തില്‍ പറയുന്നു. ബംഗളൂരു മെട്രോയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേ അധികാരമാണെന്നും അതിനാലാണ് സര്‍ക്കാര്‍ തീരുമാനം നടപ്പാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Karnataka, National, News, Bengaluru, Metro station, Letter, CM writes to Center on usage of Hindi in Bengaluru Metro signage.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia