Student Died | നാലാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ സ്‌കൂളിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞു; ദാരുണാന്ത്യം
Dec 19, 2022, 19:27 IST
ബെംഗ്‌ളുറു: (www.kasargodvartha.com) കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകന്‍ തല്ലുകയും ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് തള്ളിയിടുകയും ചെയ്തതിനെ തുടര്‍ന്ന് 10 വയസുകാരന്‍ ദാരുണമായി മരിച്ചതായി പൊലീസ് പറഞ്ഞു. ഭരത് എന്ന നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്. സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗത്തുള്ള ഹഗ്ലി ഗ്രാമത്തിലെ ആദര്‍ശ് പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. അധ്യാപകനായ മുത്തപ്പയാണ് കുട്ടിയെ ചട്ടുകം കൊണ്ട് അടിച്ചതെന്ന് പൊലീസ് പറഞ്ഞു.
കുടുംബവഴക്കാണ് കാരണമെന്ന് ഗഡക് ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ശിവപ്രകാശ് ദേവരാജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്‌കൂളിലെ അധ്യാപിക കൂടിയായ ഭരതിന്റെ അമ്മ ഗീതാ ബാര്‍ക്കറെയും മുത്തപ്പ മര്‍ദിച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അവര്‍ പ്രദേശത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മുത്തപ്പ ഇപ്പോള്‍ ഒളിവിലാണ്.
കഴിഞ്ഞയാഴ്ച ഡെല്‍ഹിയിലെ സ്‌കൂളില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഷാകുലയായ അധ്യാപിക അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കത്രിക കൊണ്ട് ആക്രമിക്കുകയും സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് എറിയുകയും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞിരുന്നു.
വിദ്യാര്‍ഥികളെ അകത്താക്കി അധ്യാപിക ക്ലാസ് മുറി സ്വയം പൂട്ടിയിടുകയും പെണ്‍കുട്ടിക്ക് നേരെ വെള്ളത്തിന്റെ കുപ്പികള്‍ എറിയുകയും മുടി മുറിക്കുകയും ബാല്‍ക്കണിയില്‍ നിന്ന് വലിച്ചെറിയുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മറ്റൊരു അധ്യാപിക വിദ്യാര്‍ഥിയെ താഴേക്ക് എറിയുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കവിളെല്ല് ഒടിഞ്ഞതിനാല്‍ ഭക്ഷണം കഴിക്കാനോ കുടിക്കാനോ കഴിയുന്നില്ല. വീഴ്ചയില്‍ തലയ്ക്കും കാലിനും പരിക്കേറ്റു. കൊലപാതകശ്രമത്തിന് അധ്യാപികയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Keywords: Latest-News, National, Karnataka, Bengaluru, Crime, Murder, Assault, Teacher, Student, Died, Dead, Police, Arrested, Top-Headlines, Class 4 Student In Karnataka Dies After Teacher Throws Him From 1st Floor. < !- START disable copy paste -->