city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Chocolate Day | സ്നേഹം പകരാന്‍ അല്‍പം മധുരം; ചോക്ലേറ്റ് ഡേയുടെ വിശേഷങ്ങള്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com) പ്രണയിതാക്കള്‍ കാത്തിരിക്കുന്ന ദിനമാണ് വാലന്റൈന്‍സ് ഡേ. ഫെബ്രുവരി ഏഴ് മുതല്‍ ഫെബ്രുവരി 14 വരെയാണ് വാലന്റൈന്‍സ് വാരം ആഘോഷിക്കുന്നത്. റോസ് ഡേയില്‍ തുടങ്ങി വാലന്റൈന്‍സ് ദിനത്തില്‍ അവസാനിക്കുന്നു. ഈ വാരത്തിലെ മൂന്നാം ദിവസം ചോക്ലേറ്റ് ഡേ ആയി ആഘോഷിക്കുന്നു. ഫെബ്രുവരി ഒമ്പതിനാണ് ലോകമെമ്പാടും ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത്.
             
Chocolate Day | സ്നേഹം പകരാന്‍ അല്‍പം മധുരം; ചോക്ലേറ്റ് ഡേയുടെ വിശേഷങ്ങള്‍

ഈ ദിവസം തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ചോക്ലേറ്റ് സമ്മാനിക്കുകയും ചോക്ലേറ്റ് കൊണ്ട് നിര്‍മ്മിച്ച നിരവധി രുചികരമായ വിഭവങ്ങള്‍ ആസ്വദിച്ച് ദിവസം ഒരുമിച്ച് ചിലവഴിക്കുകയും ചെയ്യുന്നു. വാലന്റൈന്‍സ് വീക്കിലെ രുചിയുമായി ബന്ധപ്പെട്ട ഒരേയൊരു ദിവസമാണ് ചോക്ലേറ്റ് ദിനം. ഒരു വ്യക്തിയെ സന്തോഷിപ്പിക്കുന്നതില്‍ ചോക്ലേറ്റിന് വലിയ സ്വാധീനമുണ്ടെന്ന് വിശ്വസിക്കുന്നു. ചോക്ലേറ്റിന്റെ പ്രാഥമിക ചേരുവകളിലൊന്നായ കൊക്കോബീന്‍ ഗുണങ്ങള്‍ക്കും പേരുകേട്ടതാണ്.

പരസ്പരം ചോക്ലേറ്റുകള്‍ സമ്മാനിച്ചാണ് ദിവസം ചെലവഴിക്കുന്നത്. പ്രായവും ലിംഗഭേദവും കണക്കിലെടുക്കാതെ ലോകമെമ്പാടും ചോക്ലേറ്റുകള്‍ ഇഷ്ടപ്പെടുന്നതായി അറിയപ്പെടുന്നു. അതിനാല്‍ ആരെയും സന്തോഷിപ്പിക്കാന്‍ കഴിയുന്ന സമ്മാനമാണിത്. പ്രണയികള്‍ക്ക് പരസ്പരം പ്രണയം തുറന്ന് പറയുന്നതിനും പങ്കുവയ്ക്കുന്നതിനുമുള്ള ഉപാധിയെന്ന നിലയില്‍ ഈ ദിവസം ചോക്ലേറ്റ് കൈമാറാം. പ്രമുഖ ബേക്കറികളും ചോക്ലേറ്റ് ഷോപ്പുകളുമെല്ലാം ഈ ദിനത്തില്‍ ചോക്ലേറ്റിന് കിഴിവ് നല്‍കാറുണ്ട്. പ്രണയികള്‍ മാത്രമല്ല, സുഹൃത്തുക്കളും കുടുംബാംഗങ്ങളും, അയല്‍ക്കാരുമെല്ലാം ചോക്ലേറ്റ് ദിനത്തില്‍ സ്നേഹവും സന്തോഷവും പങ്കിടാന്‍ ചോക്ലേറ്റ് വാങ്ങി പരസ്പരം കൈമാറാറുണ്ട്.

Keywords:  Latest-News, National, Top-Headlines, Valentine's-Day, Celebration, Love, New Delhi, Chocolate Day: Date and significance.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia