യു പിയില്‍ മൂന്ന് കുട്ടികളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
May 26, 2019, 13:26 IST
ലക്‌നൗ: (www.kasargodvartha.com 26.05.2019) യു പിയില്‍ മൂന്ന് കുട്ടികളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആസ്മ (എട്ട്), അലിബ (ഏഴ്), അബ്ദുല്ല (എട്ട്) എന്നീ കുട്ടികളെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ധാതുരി ഗ്രാമത്തിലെ ഒഴിഞ്ഞ പ്രദേശത്തെ കുഴല്‍ക്കിണറിനുള്ളിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്.
വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ പെട്ടെന്ന് കാണാതാവുകയായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലിനൊടുവില്‍ വീടിന് 15 കിലോമീറ്റര്‍ അകലെയുള്ള കുഴല്‍ക്കിണറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. കുടുംബശത്രുതയാകാം ക്രൂരമായ കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിന്റെ ചുരുളഴിക്കാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, news, Death, Children, Murder, Police, Investigation, 3 children found murdered in Uttar Pradesh’s Bulandshahr.