പിതാവ് ഓടിച്ച ഗുഡ്സ് ഓട്ടോ മറിഞ്ഞ് രണ്ടര വയസുകാരി മരിച്ചു
Jun 8, 2014, 13:44 IST
ബെല്‍ത്തങ്ങാടി: (www.kasargodvartha.com 08.06.2014) പിതാവ് ഓടിച്ച ഗുഡ്സ് ഓട്ടോ റിക്ഷ മറിഞ്ഞ് രണ്ടര വയസുകാരി മരിച്ചു. കഡൂരിലെ അബ്ദുര്‍ റഹ്മാന് - സുമയ്യ ദമ്പതികളുടെ മകള്‍ ഷമ ആണ് മരിച്ചത്. ബെല്‍ത്തങ്ങാടി, ചര്മടിയില് ശനിയാഴ്ചയായിരുന്നു അപകടം.
പിതാവിനൊപ്പം ഗുഡ്സ് ഓട്ടോയില്‍ കാഡൂരില് നിന്നും ബെല്‍ത്തങ്ങാടിയിലെ മാതാവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍ അബ്ദുര്‍ റഹ്മാനും, സുമയ്യയ്ക്കും പരിക്കേറ്റു. വാഹനത്തിനകത്ത് കുടുങ്ങിക്കിടന്ന ഇരുവരെയും ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും ഷമയുടെ മരണം സംഭവിച്ചിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇതേസ്ഥലത്തുണ്ടായ അപകടത്തില്‍ മറ്റൊരു കുട്ടിയും മരിച്ചിരുന്നു.

Keywords : Accident, Death, Obituary, Mangalore, National, Father, Injured, Child dies as goods rickshaw overturns, parents injured.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067