വിവാഹം ചെയ്യാനായി 10ാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍
Jan 3, 2021, 07:31 IST
ചെന്നൈ: (www.kasargodvartha.com 03.01.2021) 10ാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ കേന്ദ്രസര്‍കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. വിവാഹം ചെയ്യാനായാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 33 കാരനായ ജി മണിമാരന്‍ തട്ടിക്കൊണ്ടു പോയത്. ചെങ്കല്‍പേട്ടിലെ ലെപ്രസി റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട് ആന്‍ഡ് ഹോസ്പിറ്റല്‍ എന്ന കേന്ദ്ര സര്‍കാര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാള്‍.
ഒരു ചടങ്ങില്‍വെച്ച് കണ്ടുമുട്ടിയ ഇയാള്‍ പെണ്‍കുട്ടിയുമായി അടുക്കുകയായിരുന്നു. ഈ അടുപ്പത്തില്‍ പരസ്പരം സമസാരിക്കാനായി ഇയാള്‍ പെണ്‍കുട്ടിക്ക് ഫോണ്‍ വാങ്ങിക്കൊടുത്തു. തുടര്‍ന്ന് ഡിസംബര്‍ 14ന് പെണ്‍കുട്ടി സുഹൃത്തിനെ കാണാനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി തിരിച്ച് വന്നില്ല.
പിന്നീട് മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടി അറിയാത്ത നമ്പറിലേക്ക് നിരന്തരം വിളിച്ചതായി മനസ്സിലായി. ഈ നമ്പര്‍ മണിമാരന്റേതാണെന്ന് മനസ്സിലാക്കിയ പൊലീസ് നടത്തിയ തിരച്ചിലിലാണ് തൈലാവരത്തെ മാരൈമലയിലെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ പോസ്‌കോ പ്രകാരം കേസെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട് ചെയ്തു.
Keywords: News, National, India, Chennai, Case, Police, Girl, Marriage, Top-Headlines, Chennai: Govt employee booked under POCSO