Accident | ബെംഗ്ളൂറിൽ ക്ഷേത്രോത്സവത്തിനിടെ രഥം മറിഞ്ഞ് 2 പേർ മരിച്ചു
● ഹുസ്‌കൂർ മദ്ദൂരമ്മ മേളയിലെ രഥഘോഷയാത്രക്കിടെയാണ് അപകടം സംഭവിച്ചത്.
● തമിഴ്നാട് സ്വദേശി രോഹിത്, ബംഗളൂരു സ്വദേശി ജ്യോതി എന്നിവരാണ് മരിച്ചത്.
● ശക്തമായ കാറ്റും മഴയുമാണ് രഥം മറിയാൻ കാരണം.
ബെംഗ്ളുറു: (KasargodVartha) ക്ഷേത്രോത്സവത്തിനിടെ രഥം മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. തമിഴ്‌നാട് ഹൊസൂർ സ്വദേശിയായ രോഹിത് (26), ബംഗളൂരു കെങ്കേരി സ്വദേശിനിയായ ജ്യോതി (14) എന്നിവരാണ് ഈ ദുരന്തത്തിൽ മരിച്ചത്. ലക്കസാന്ദ്ര സ്വദേശിയായ രാകേഷിനും മറ്റൊരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റു.
ബെംഗളൂരുവിനടുത്തുള്ള ആനേക്കൽ താലൂക്കിൽ നടന്ന ഹുസ്‌കൂർ മദ്ദൂരമ്മ മേളയിലെ പ്രധാന ആകർഷണമായിരുന്നു ഈ കൂറ്റൻ രഥം. ഉത്സവത്തിന്റെ ഭാഗമായി നടന്ന രഥഘോഷയാത്രയ്ക്കിടെ രഥത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അത് ഭക്തരുടെ മേലേക്ക് മറിയുകയുമായിരുന്നു.
ഉത്സവത്തിനായി 100 അടിയിലധികം ഉയരമുള്ള 150-ൽ അധികം രഥങ്ങൾ എത്തിയിരുന്നു. ഈ രഥങ്ങൾ വലിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായ അപകടം സംഭവിച്ചത്.ശക്തമായ കാറ്റും മഴയും കാരണമാണ് രഥം നിയന്ത്രണം തെറ്റി മറിഞ്ഞതെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് അറിയിച്ചു.
Two people died, and several others were injured, after a chariot overturned during a temple festival in Anekal taluk near Bengaluru. The deceased were identified as Rohit from Tamil Nadu and Jyoti from Bengaluru.
#BengaluruAccident, #TempleFestival, #ChariotAccident, #Tragedy, #Anekal, #News