city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ഡിസൈനിലെ അപാകത കാരണമാണ് നിശ്ചല ദ്യശ്യം തള്ളിയത്'; കേരളത്തിന് മറുപടി നല്‍കി കേന്ദ്ര സര്‍കാര്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com 20.01.2022) റിപബ്ലിക് ദിനത്തില്‍ പ്രദര്‍ശിപ്പിക്കാനായി കേരളം നല്‍കിയ മാതൃക തള്ളിയത് ഡിസൈനിന്റെ അപാതക മൂലമാണെന്ന് കേന്ദ്ര സര്‍കാര്‍. ഇതില്‍ രാഷ്ട്രീയമില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ടൂറിസം@75 എന്ന വിഷയത്തില്‍ വ്യക്തമായ ഒരു രൂപരേഖയില്ലാതെയാണ് കേരളം മാതൃക സമര്‍പിച്ചതെന്നാണ് കേന്ദ്ര സര്‍കാരിന്റെ വാദം.

ഇതില്‍ പിന്നീട് മാറ്റം വരുത്താന്‍ ശ്രമിച്ചിട്ടും വ്യക്തതയില്ലാതെ വന്നപ്പോഴാണ് മാതൃക അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചതെന്നും കേന്ദ്രം വിശദീകരിക്കുന്നു. ആദ്യം കേരളം നല്‍കിയ മാതൃകയില്‍ മുന്നിലും പിന്നിലും ജഡായുപ്പാറയുടെ ചിത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ആദിശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുവിന്റെയും പ്രതിമ ഉള്‍പെടുത്താന്‍ കേരളം ശ്രമിച്ചു.

'ഡിസൈനിലെ അപാകത കാരണമാണ് നിശ്ചല ദ്യശ്യം തള്ളിയത്'; കേരളത്തിന് മറുപടി നല്‍കി കേന്ദ്ര സര്‍കാര്‍

എന്നാല്‍ എന്താണ് സന്ദേശം എന്ന് വിശദീകരിക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല. മാത്രമല്ല, രാജ്പഥിന് പറ്റിയ നിറമായിരുന്നില്ല മാതൃകയ്ക്ക് ഉണ്ടായിരുന്നതെന്നും കേന്ദ്രം പറയുന്നു. കേരളം സമര്‍പിച്ച വിവിധ മാതൃകകളുടെ ചിത്രങ്ങളും കേന്ദ്രം പുറത്തുവിട്ടു.

Keywords: News, New Delhi, National, Top-Headlines, Republic day celebrations, Centre Explains Why Kerala Tableau Rejected from Republic Day 2022 Celebration

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia