city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 483 കോടി രൂപ നല്‍കണം: പി കരുണാകരന്‍ എംപി

ന്യൂഡല്‍ഹി: (www.kasargodvartha.com 26.07.2018) ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട 483 കോടി രൂപയുടെ സഹായധനം അടിയന്തരമായി അനുവദിക്കണമെന്ന് പി കരുണാകരന്‍ എംപി ലോകസഭയില്‍ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു.

വര്‍ഷങ്ങളോളം കശുമാവിന്‍ തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ ഭാഗമായി മനുഷ്യര്‍ക്കും പ്രകൃതിക്കും വന്യമൃഗങ്ങള്‍ക്കും ഗുരുതരമായ നാശനഷ്ടമാണ് ഉണ്ടായത്. ഇതിനകം 600 ഓളം പേര്‍ മരിച്ചു. 10,000 ഓളം പേര്‍ ചികിത്സയിലാണ്. സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. സൗജന്യ ചികിത്സ നല്‍കല്‍, സൗജന്യ റേഷന്‍, പെന്‍ഷന്‍ പദ്ധതികള്‍, വീടില്ലാത്തവര്‍ക്ക് വീട് നല്‍കല്‍ തുടങ്ങിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. മരിച്ച കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നുണ്ട്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 483 കോടി രൂപ നല്‍കണം: പി കരുണാകരന്‍ എംപി

എന്നാല്‍ കോടതി വിധി അനുസരിച്ച് എല്ലാ ദുരിതബാധിതര്‍ക്കും സാമ്പത്തികസഹായം നല്‍കണമെന്നത് സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ ബാധ്യതയാണ്. കോടതി വിധിയില്‍ തന്നെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കണമെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആവശ്യമായ പുനരധിവാസവും മറ്റുസൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിന് 483 കോടി രൂപ അടിയന്തരമായി നല്‍കണമെന്ന് എംപി ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, kasaragod, P.Karunakaran-MP, Central University, Endosulfan-victim, Central Govt must give 483 Cr for Endosulfan victims 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia