city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാങ്കിംങ് സ്വകാര്യവത്കരണ നടപടികള്‍ വേഗത്തിലാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍കാര്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com 16.02.2021) ബാങ്കിംങ് സ്വകാര്യവത്കരണ നടപടികള്‍ വേഗത്തിലാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍കാര്‍. ആദ്യ ഘട്ട പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണ നടപടി ഏപ്രില്‍ മാസം മുതല്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ സ്വകാര്യവത്കരിക്കാന്‍ നാലു പൊതുമേഖല ബാങ്കുകളാണ് കേന്ദ്ര സര്‍കാര്‍ നിശ്ചയിച്ചിട്ടുള്ളത്. 

പുതിയ കാലത്തിന്റെ സാമ്പത്തിക ആവശ്യങ്ങളെയും മികവിനെയും സംതൃപ്തിപ്പെടുത്താന്‍ പൊതുമേഖലാ ബാങ്കുകള്‍ ഇനി രാജ്യത്ത് സ്വകാര്യ വത്കരിക്കപ്പെടും. ഇക്കാര്യത്തിലെ നയപരമായ തീരുമാനത്തിന് പിന്നാലെ നപടികളും കേന്ദ്രസര്‍കാര്‍ ആരംഭിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ സ്വകാര്യവത്കരണത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചു. 

ബാങ്കിംങ് സ്വകാര്യവത്കരണ നടപടികള്‍ വേഗത്തിലാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍കാര്‍

ഇതില്‍ രണ്ടു ബാങ്കിന്റെ സ്വകാര്യവത്കരണം ഏപ്രിലില്‍ തന്നെ തുടങ്ങും. 'പരീക്ഷണ' അടിസ്ഥാനത്തിലായിരിക്കും ബാങ്കിംങ് സ്വകാര്യവത്കരണം ആരംഭിക്കുകയെന്ന് ധനമന്ത്രാലയവും സ്ഥിരീകരിക്കുന്നു. ഇടത്തരം ബങ്കുകളെ ആദ്യം സ്വകാര്യവത്കരിക്കുക എന്നതാകും സര്‍കാര്‍ പിന്തുടരുന്ന നയം. അടുത്ത വര്‍ഷങ്ങളില്‍ വലിയ ബാങ്കുകളുടെ സ്വകാര്യവത്കരണവും രാജ്യത്ത് നടപ്പിലാകും. 

Keywords: New Delhi, news, National, Top-Headlines, Bank, Business, Government, Central government to expedite banking privatization process

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia