city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി ബി എസ് ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി:(www.kasargodvartha.com 26/05/2018) ഈ വര്‍ഷത്തെ സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 83.01 ശതമാനമാണ് ഇക്കൊല്ലത്തെ വിജയശതമാനം. 2017 നെ അപേക്ഷിച്ച് പരീക്ഷ പാസായവരുടെ എണ്ണത്തില്‍ ഒരു ശതമാനം വര്‍ധനയുണ്ട്.11 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടന്ന പരീക്ഷയെഴുതിയത്.

ഡല്‍ഹി(89%), ചെന്നൈ(93.87%), തിരുവനന്തപുരം(97.32%), എന്നീ മൂന്ന് മേഖലകളിലാണ് വിജയശതമാനം ഏറ്റവും കൂടുതല്‍. ഗാസിയാബാദ് സ്വദേശിനിയായ മേഘ്ന ശ്രീവാസ്തവയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. 500ല്‍ 499 മാര്‍ക്കാണ് മേഘ്ന നേടിയത്.

സി ബി എസ് ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

cbseresults.nic.in, cbse.nic.in, results.nic.in, cbse.examresults.net, results.gov.in. എന്നീ സൈറ്റുകളില്‍ ഫലം ലഭ്യമാണ്. വിദ്യാര്‍ഥികള്‍ക്കായുള്ള ടെലി കൗണ്‍സിലിങ് സേവനം ലഭ്യമാക്കിയിട്ടുണ്ട്. വിളിക്കേണ്ട നമ്പര്‍ 1800 11 8004. രാവിലെ എട്ടുമുതല്‍ വൈകുന്നേരം പത്തുമണിവരെ സേവനം ലഭ്യമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Education, Students, Result,CBSE 12th Result 2018; 12,737 students score above 95% ; Meghna Srivastava gets top scorer

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia