ആരോഗ്യ പദ്ധതിയില്‍ നിന്ന് 9 ലക്ഷം തട്ടിയത് ഡോക്ടറെ അക്രമിച്ച കേസിലെ പ്രതി
Dec 15, 2012, 16:24 IST
കാസര്‍കോട്: ദേശീയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ രാഷ്ട്രീയ സ്വാസ്ഥ്യ ബീമയോജന (ആര്‍.എസ്.ബി.വൈ) പദ്ധതി ചെക്കുപയോഗിച്ച് ഒമ്പത് ലക്ഷം രൂപ തട്ടിയത് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഇ.എന്‍.ടി സ്‌പെഷ്യലിസ്റ്റിനെ ആക്രമിച്ച കേസിലെ പ്രതിയാണെന്ന് പോലീസ് പുറത്തു വിട്ടു.
ജനറല്‍ ആശുപത്രിയിലെ ആര്‍.എസ്.ബി.വൈ വിഭാഗത്തിലെ എല്‍.ഡി. ക്ലര്‍ക്ക് ആലപ്പുഴ സ്വദേശി കെ. എബിക്കെതിരെയാണ് ടൗണ്‍ പോലീസ് ഒമ്പത് ലക്ഷം രൂപ തട്ടിയതിന് കേസെടുത്തത്. ആശുപത്രി സൂപ്രണ്ട് കെ. നാരായണ നായ്ക്കിന്റെ ഒപ്പ് വ്യാജമായി ഉപയോഗിച്ചാണ് 9,04,875 രൂപ കാസര്‍കോട് കോര്‍പറേഷന്‍ ബാങ്കില്‍ നിന്ന് തട്ടിയെടുത്തത്.
ആര്‍.എസ്.ബി.വൈ.യിലെ വിവിധ പദ്ധതികള്‍ക്കായുള്ള 13 ചെക്കുകളുപയോഗിച്ച് 2011 ആഗസ്റ്റ് നാലു മുതല്‍ എബി ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുകയായിരുന്നു. ഓഡിറ്റിംഗിലാണ് പണം നഷ്ടപ്പെട്ടതായി വ്യക്തമായത്. തുടര്‍ന്നാണ് ആശുപത്രി സൂപ്രണ്ട് പോലീസില്‍ പരാതി നല്‍കിയത്. ഒരു മാസം മുമ്പ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഇ.എന്‍.ടി സ്‌പെഷ്യലിസ്റ്റ് ഡോ. ജമാലുദ്ദീനെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തുകയും ഇതു തടയാന്‍ ശ്രമിച്ച ഗൈനക്കോളജിസ്റ്റ് ഡോ. വാസന്തിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് എബിക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് നേരത്തെ കേസെടുത്തിരുന്നു.
അവധിയിലുള്ള ദിവസം ഒ.പി. കൗണ്ടറില്‍ മദ്യപിച്ചെത്തി സ്ത്രീകളെയും മറ്റും ശല്യം ചെയ്തത് ചോദ്യം ചെയ്തപ്പോഴാണ് ഡോ. ജമാലുദ്ദീനെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയത്. ഈ സംഭവത്തില്‍ ക്ലര്‍ക്ക് എബി. സസ്‌പെന്‍ഷനിലാണ്. ഇതിനിടയിലാണ് ഒമ്പത് ലക്ഷം രൂപ തട്ടിയതിന് എബിക്കെതിരെ മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തത്.

Keywords: Health-insurance, National, Doctor, Attack, Case, Kasaragod, General-hospital, Police, Alappuzha, Bank, Kerala, Case against general hospital clerk