city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

HC Verdict | ദത്തെടുത്ത കുട്ടികൾക്ക് മുൻ കുടുംബത്തിന്റെ സ്വത്തിൽ അവകാശമില്ലെന്ന് ഹൈകോടതിയുടെ സുപ്രധാന വിധി

കൽബുർഗി: (www.kasargodvartha.com) ദത്തുപുത്രന് തന്റെ പിതൃ കുടുംബത്തിൽ പങ്കുചേരാൻ അവകാശമില്ലെന്ന് കർണാടക ഹൈകോടതിയുടെ കൽബുർഗി ബെഞ്ചിന്റെ സുപ്രധാന വിധി. ദത്തെടുക്കുമ്പോൾ ദത്തെടുക്കുന്ന വ്യക്തിയെ ആ കുടുംബത്തിലെ അംഗമായി കണക്കാക്കണമെന്ന് മറ്റൊരു കേസിൽ ഹൈകോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് സെക്കന്തരാബാദ് സ്വദേശിയായ ഭീഷ്മരാജ് എന്നയാളുടെ അപ്പീൽ തള്ളി ജസ്റ്റിസ് സി എം ജോഷി പറഞ്ഞു.

HC Verdict | ദത്തെടുത്ത കുട്ടികൾക്ക് മുൻ കുടുംബത്തിന്റെ സ്വത്തിൽ അവകാശമില്ലെന്ന് ഹൈകോടതിയുടെ സുപ്രധാന വിധി

ദത്തെടുത്ത ശേഷം, മുൻ കുടുംബത്തോടൊപ്പം ആ കുട്ടിയുടെ എല്ലാ അവകാശങ്ങളും അവസാനിക്കുന്നു. പിതൃ കുടുംബ സ്വത്തുക്കളിൽ പിന്തുടർച്ചാവകാശം നഷ്ടപ്പെടുന്നു എന്നാണ് ഇത് വ്യക്തമായി അർത്ഥമാക്കുന്നത് എന്ന് കോടതി വ്യക്തമാക്കി.

പാണ്ഡുരംഗപ്പ എല്ലൂരിന്റെയും രാധാബായിയുടെയും മകനായ ഭീഷ്മരാജിനെ ഹൈദരാബാദ് ആസ്ഥാനമായുള്ള ദമ്പതികളായ പി വിഷ്ണുവും പി ശാന്താഭായിയും ദത്തെടുത്തിരുന്നു. ദത്തെടുക്കൽ നടപടികൾ 1974 ഡിസംബർ 22-ന് പൂർത്തിയായി, അന്ന് ഭീഷ്മരാജിന് 24 വയസായിരുന്നു. ഭീഷ്മരാജിന്റെ യഥാർത്ഥ പിതാവ് 2004-ലാണ് മരിച്ചത്. അതേ വർഷം ദത്തെടുക്കാനുള്ള തീരുമാനത്തിനെതിരെ ഭീഷ്മരാജ് റായ്ച്ചൂർ കോടതിയിൽ എത്തി. തന്റെ സമ്മതമില്ലാതെയാണ് ദത്തെടുത്തതെന്ന് ഭീഷ്മരാജ് പറഞ്ഞു.

ഭീഷ്മരാജിന്റെ അമ്മയും സഹോദരങ്ങളും ഇത് എതിർക്കുകയും ദത്തെടുക്കുന്ന സമയത്ത് തങ്ങൾ സമ്മതം നൽകിയിരുന്നുവെന്നും പറഞ്ഞു. ഇതിനുശേഷം 2007 ഡിസംബർ 10-ന് കേസ് തള്ളി. 2010 ജനുവരി 22-ന് ഭീഷ്മരാജിന്റെ അപ്പീലും നിരസിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് ഈ രണ്ട് ഉത്തരവുകൾക്കെതിരെയും അദ്ദേഹം ഹൈക്കോടതിയിലെത്തിയത്.

തന്റെ പിതൃകുടുംബത്തിന്റെ സഹഅവകാശി താനാണെന്നും അതിനാൽ കുടുംബ സ്വത്തിൽ തനിക്ക് അവകാശമുണ്ടെന്നും ഭീഷ്മരാജ് വാദിച്ചു. വിഷയം കേൾക്കുമ്പോൾ, ഭീഷ്മരാജിന്റെ അപ്പീൽ തങ്ങൾ അംഗീകരിക്കുകയാണെങ്കിൽ, ദത്തെടുക്കപ്പെട്ട കുട്ടിക്കും അവന്റെ പൂർവിക സ്വത്തിൽ പങ്കുണ്ട് എന്ന് നേരിട്ട് അർത്ഥമാക്കുമെന്ന് കോടതി നിരീക്ഷിച്ചു. ദത്തെടുത്ത കുട്ടികൾക്ക് മുൻ കുടുംബത്തിന്റെ സ്വത്തിൽ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി ബെഞ്ച് അപ്പീൽ തള്ളി.

Keywords: News, National, Adopted Child, Property Rights, HC Verdict, Can An Adopted Child Claim Right In Biological Family's Property?
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia