ബംഗളൂരുവില്‍ കെ എസ് ആര്‍ ടി സി ബസ് കാറിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം
Mar 5, 2019, 11:28 IST
ബംഗളൂരു: (www.kasargodvartha.com 05.03.2019) ബംഗളൂരുവില്‍ കെ എസ് ആര്‍ ടി സി ബസ് കാറിലിടിച്ച് അഞ്ച് പേര്‍ മരിച്ചു. നെളമംഗല യന്‍തംഗനഹള്ളിയിലാണ് അപകടമുണ്ടായത്. കെ എസ് ആര്‍ ടി സി ബസ് സ്‌കോര്‍പ്പിയോ കാറിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ അഞ്ചു പേരാണ് മരണപ്പെട്ടത്.
മൂന്ന് പുരുഷന്മാര്‍, ഒരു സ്ത്രീ, ഒരു പെണ്‍കുട്ടി എന്നിവരാണ് മരിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഹാസന്‍ ദേശീയപാതയില്‍ വരികയായിരുന്ന കാറില്‍ ബംഗളൂരുവില്‍ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. 35 പേരാണ് ബസിലുണ്ടായിരുന്നത്. ഇവര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ബംഗളൂരു റൂറല്‍ പോലീസ് സ്ഥലത്തെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, Accidental-Death, Bus-car collision – five from family die on spot
< !- START disable copy paste -->
Keywords: News, National, Top-Headlines, Accidental-Death, Bus-car collision – five from family die on spot
< !- START disable copy paste -->