ബജറ്റ് സമ്മേളനം: നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കരുതെന്ന് പ്രതിപക്ഷത്തോട് കേന്ദ്രം
ന്യൂഡെല്‍ഹി: (www.kasargodvartha.com 29.01.2021) കര്‍ഷക സമരം ശക്തമാകുന്നതിനിടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റിലെത്തി. പ്രതിപക്ഷ പാര്‍ടികള്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌കരിക്കും. നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി അഭ്യര്‍ത്ഥിച്ചു.
ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ കര്‍ഷക സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് വിപി ഹൗസില്‍ നിന്നും പാര്‍ലമെന്റിലേക്ക് ഇടത് എംപിമാര്‍ മാര്‍ച്ച് നടത്തുന്നു. അതേസമയം, കര്‍ഷക സംഘടനകളുമായുള്ള നിരുപാധിക ചര്‍ച്ചകളില്‍ നിന്ന് പിന്മാറാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്ന സംഘടനകളുമായി മാത്രമായിരിക്കും ചര്‍ച്ചയെന്ന നിലപാടാകും കേന്ദ്രസര്‍കാര്‍ സ്വീകരിക്കുന്നത്.
Keywords: New Delhi, news, National, Top-Headlines, UnionBudget2021, Budget, Budget session: Center urges opposition not to boycott policy declaration speech