ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ പാര്‍ലമെന്റിലേക്ക് ഇടത് എംപിമാര്‍ മാര്‍ച് നടത്തുന്നു
Jan 29, 2021, 11:26 IST
ന്യൂഡെല്‍ഹി: (www.kvartha.com 29.01.2021) ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ വിപി ഹൗസില്‍ നിന്നും പാര്‍ലമെന്റിലേക്ക് ഇടത് എംപിമാര്‍ മാര്‍ച് നടത്തുന്നു. മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത് കെ കെ രാഗേഷ്, ബിനോയ് വിശ്വം എന്നിവരാണ്. ഇത്തവണത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് സമ്മേളനം രണ്ട് ഘട്ടങ്ങളായാണ് നടക്കുക.
ആദ്യ ഘട്ടം ഫെബ്രുവരി 15ന് അവസാനിക്കും. മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെയാണ് രണ്ടാം ഘട്ടം. കര്‍ഷക നിയമങ്ങള്‍ക്കെതിരെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചാണ് പ്രതിപക്ഷ പ്രതിഷേധത്തിന് തുടക്കമാകുക.
Keywords: New Delhi, news, National, Top-Headlines, UnionBudget2021, Budget, Budget: Left MPs march to parliament