city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Suspended | 'പാര്‍ടി വിരുദ്ധ പ്രവര്‍ത്തനം'; ഡാനിഷ് അലി എംപിയെ ബി എസ് പിയില്‍ നിന്ന് പുറത്താക്കി

ന്യൂഡെല്‍ഹി: (KasargodVartha) ഡാനിഷ് അലി എംപിയെ ബി എസ് പിയില്‍ നിന്ന് പുറത്താക്കി. പാര്‍ലമെന്റില്‍ വംശീയ അധിക്ഷേപത്തിന് വിധേയനായതിന് പിന്നാലെയാണ് സസ്പെന്‍ഡ് ചെയ്തത്. പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടികാട്ടിയാണ് അദ്ദേഹത്തെ പാര്‍ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

ബി എസ് പിയുടെ പ്രസ്താവനയില്‍ പാര്‍ടിയുടെ നയങ്ങള്‍ക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനുമെതിരായ നിങ്ങളുടെ പ്രസ്താവനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിരുന്നാലും, തുടര്‍ചയായി പാര്‍ടിക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന് വ്യക്തമാക്കി.

മാസങ്ങള്‍ക്ക് മുന്‍പ് ഡാനിഷ് അലിയെ ലോക്‌സഭയില്‍ ബി ജെ പി എം പി രമേഷ് ബിധുരി വര്‍ഗീയ പരാമര്‍ഷങ്ങള്‍ നടത്തി അപമാനിച്ചിരുന്നു. ചന്ദ്രയാന്‍ മൂന്നിന്റെ വിജയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ലോക്സഭയില്‍ നടക്കുന്നതിനിടയാണ് ബിധുരി ഡാനിഷ് അലിക്കെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത്. സംഭവത്തില്‍ ബി എസ് പിയോ പാര്‍ടി അധ്യക്ഷ മായാവതിയോ അപലപിച്ചിരുന്നില്ല.

വംശീയാധിക്ഷേപം നേരിട്ടതിനുശേഷം ഡാനിഷ് അലി നിരവധി തവണ പ്രതിപക്ഷ നേതാക്കളെ കണ്ടിരുന്നു. കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ ശേഷവും ഒറ്റയാള്‍ പ്രതിഷേധം നടത്തി. ഇരയെ കുറ്റവാളിയാക്കി മാറ്റരുത് എന്നെഴുതിയ പ്ലകാര്‍ഡ് കഴുത്തില്‍ തൂക്കിയായിരുന്നു പ്രതിഷേധം നടത്തിയത്.

Suspended | 'പാര്‍ടി വിരുദ്ധ പ്രവര്‍ത്തനം'; ഡാനിഷ് അലി എംപിയെ ബി എസ് പിയില്‍ നിന്ന് പുറത്താക്കി

 

Keywords: News, National, National-News, Political-News, Top-Headlines, BSP, Suspend, MP, Danish Ali, Mayawati, Party, Polics, Political Party, Bahujan Samaj Party, Verbal Abuse, BSP suspends MP Danish Ali for ‘indulging in anti-party activities’.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia