ബി എസ് എഫിന്റെ അധികാര പരിധി കൂട്ടി; ഇനി മുതല്‍ സേനയ്ക്ക് അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ ഉള്ളിലേക്ക് കടന്ന് പരിശോധനകള്‍ നടത്താം
ന്യൂഡെല്‍ഹി: (www.kasargodvartha.com 14.10.2021) അതിര്‍ത്തി സംരക്ഷണ സേനയുടെ അധികാര പരിധി കൂട്ടി. പഞ്ചാബ്, പശ്ചിമബംഗാള്‍, അസ്സം സംസ്ഥാനങ്ങളിലാണ് ബി എസ് എഫിന്റെ അധികാര പരിധി ആഭ്യന്തര മന്ത്രാലയം കൂട്ടിയത്. ഇനി മുതല്‍ സേനക്ക് അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ ഉള്ളിലേയ്ക്ക് കടന്ന് പരിശോധനകള്‍ നടത്താം.
നേരത്തെ ഈ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ ബി എസ് എഫിന്റെ അധികാര പരിധി 15 കിലോമീറ്റര്‍ ആയിരുന്നു. ഇനി മുതല്‍ ആളുകളെ കസ്റ്റഡിയിലെടുക്കാനും അറസ്റ്റ് ചെയ്യാനും ബി എസ് എഫിന് അധികാരമുണ്ടാവും. സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതാണ് പുതിയ തീരുമാനത്തിന് കാരണമെന്ന് കേന്ദ്രം വ്യക്തമാക്കി.
Keywords: New Delhi, News, National, Top-Headlines, Custody, BSF, Border, BSF Gets Increased Powers In 3 Border States