പാര്‍ക്കില്‍ പാര്‍ട്ടിക്കെത്തിയ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളെ നാട്ടുകാര്‍ വളഞ്ഞു
Sep 25, 2013, 10:28 IST
മംഗലാപുരം: പാര്‍ക്കില്‍ പാര്‍ട്ടിക്കെത്തിയ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളെ നാട്ടുകാര്‍ വളഞ്ഞു. വിവരമറിഞ്ഞെത്തിയ പോലീസ് അവരെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച കുന്താപുരം ഗാന്ധിപാര്‍ക്കിലാണ് സംഭവം. ഒരു കൂട്ടം അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളെയാണ് പോലീസ് പിടികൂടി താക്കീത് ചെയ്തശേഷം കുടുംബാംഗങ്ങള്‍ക്ക് കൈമാറിയത്.
അഞ്ച് ആണ്‍കുട്ടികളും ആറ് പെണ്‍കുട്ടികളും ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ പാര്‍ക്കില്‍ കടക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ ഇവര്‍ വളരെ അടുത്ത് ഇടപെടുന്നതും കളിതമാശകള്‍ പറഞ്ഞ് രസിക്കുന്നതും അവര്‍ കണ്ടു. ഇവര്‍ പാര്‍ക്കില്‍ അനാശാസ്യത്തിന് എത്തിയതാണെന്ന് ധരിച്ച നാട്ടുകാര്‍ സംഭവം പോലീസിനേയും മാധ്യമങ്ങളേയും അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് നിരവധിപേര്‍ പാര്‍ക്ക് വളഞ്ഞു.
എന്നാല്‍ ഉച്ചയായിട്ടും പാര്‍ക്കില്‍നിന്നിറങ്ങാന്‍ വിദ്യാര്‍ത്ഥികള്‍ തയാറായില്ല. വിവരമറിഞ്ഞ് വനിതാപോലീസുകാരും സ്ഥലത്തെത്തി. പോലീസ് വിദ്യാര്‍ത്ഥികളേയും വിദ്യാര്‍ത്ഥിനികളേയും പ്രത്യേകം ചോദ്യംചെയ്തു. ശനിയാഴ്ചവരെ തങ്ങള്‍ക്ക് കോളജ് അവധിയാണെന്നും സഹപാഠികളായ വിദ്യാര്‍ത്ഥിനികളുടെ ജന്മദിനം ആഘോഷിക്കാനാണ് പാര്‍ക്കിലെത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ പോലീസിനോട് പറഞ്ഞു. ഉച്ച ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലേക്ക് പോകാനായിരുന്നു തങ്ങളുടെ പദ്ധതിയെന്നും അവര്‍ വിശദീകരിച്ചു.
പോലീസ് ഇവരുടെ മറുപടിയില്‍ തൃപ്തരാകാത്തതിനെതുടര്‍ന്ന് കോളജ് പ്രിന്‍സിപ്പാളിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. പ്രിന്‍സിപ്പാളിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയെതുടര്‍ന്ന് വിദ്യാര്‍ത്ഥികളെ അവരുടെ വീടുകളിലേക്ക് പറഞ്ഞുവിടുകയായിരുന്നു.
Also read:
മോഡിയുടെ റാലിക്ക് 10,000 ബുര്‍ഖ വാങ്ങി; ബി.ജെ.പി. വെട്ടിലായി
Keywords: College students, Partying, Gandhi Park, Kundapur, Women police, Complaint, Boys and Girls, Mangalore, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: