രാജ്യത്ത് കോവിഡ് വാക്‌സിനുകളായ കോവോവാക്‌സിനും കോര്‍ബെവാക്‌സിനും മോള്‍നുപിറവിര്‍ എന്ന കോവിഡ് മരുന്നിനും അടിയന്തര ഉപയോഗ അനുമതി; ഇതോടെ അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ എണ്ണം 8 ആയി
ന്യൂഡെല്‍ഹി: (www.kasargodvartha.com 28.12.2021) രാജ്യത്ത് 2 കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ക്കും കോവിഡ് മരുന്നിനും അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കി സി ഡി എസ് സി ഒ(Central Drugs Standard Control Organisation - CDSCO). കോര്‍ബേവാക്‌സ്, കോവോവാക്‌സ് എന്നീ വാക്‌സിനുകള്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. മോള്‍നുപിറവിര്‍ എന്ന കോവിഡ് മരുന്നിനും നിയന്ത്രിത അനുമതി നല്‍കിയിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായ ഡോ. മന്‍സുഖ് മണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്റെറിലൂടെ അറിയിച്ചത്. പുതിയ വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കുന്നതോടൊപ്പം നമ്മുടെ ഫാര്‍മ വ്യവസായം ലോകത്തിന് മുഴുവന്‍ ഒരു സ്വത്താണെന്ന് ഫാര്‍മ ഇന്‍ഡസ്ട്രിയെ പുകഴ്ത്തി ആരോഗ്യമന്ത്രി രംഗത്തുവന്നു.
സിറം ഇന്‍സ്റ്റിറ്റിയൂടാണ് കോവോ വാക്‌സിനും ബയോളജികല്‍- ഇയുടെ കോര്‍ബോ വാക്‌സിനുമാണ് നിര്‍മിക്കുക. കോവിഡിനെതിരായുള്ള മരുന്നിന് സബ്‌ജെക്റ്റ് എക്‌സ്‌പേര്‍ട് കമിറ്റിയാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.
കോവിഡിനെതിരെയുള്ള ആന്റി വൈറല്‍ മരുന്നായ മോള്‍നുപിറവിര്‍ ഇന്‍ഡ്യയില്‍ 13 കമ്പനികളിലാണ് നിര്‍മിക്കുന്നതിന് അംഗികാരം ലഭിച്ചിരിക്കുന്നത്. നിലവില്‍ അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. പ്രധാനമായും ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍ക്കും രോഗബാധിതര്‍ക്കുമാകും വാക്‌സിന്‍ നല്‍കുക.
പുതിയ രണ്ട് വാക്‌സിനുകള്‍ കൂടി എത്തുന്നതോടെ രാജ്യത്ത് അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ എണ്ണം എട്ട് ആയി ഉയര്‍ന്നു. കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുഡ്‌നിക് വി, സൈകോവ് ഡി, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, കോര്‍ബേവാക്‌സ്, കോവോവാക്‌സ് എന്നീ വാക്‌സിനുകളാണ് രാജ്യത്ത് ഉപയോഗിക്കാന്‍ അനുമതിയുള്ളത്.
Keywords: News, Top-Headlines, National, India, New Delhi, Health, COVID-19, Boost to Covid fight: Health ministry approves 2 new vaccines, 1 drug in a dayCongratulations India 🇮🇳
— Dr Mansukh Mandaviya (@mansukhmandviya) December 28, 2021
Further strengthening the fight against COVID-19, CDSCO, @MoHFW_INDIA has given 3 approvals in a single day for:
- CORBEVAX vaccine
- COVOVAX vaccine
- Anti-viral drug Molnupiravir
For restricted use in emergency situation. (1/5)