കാണാതായ യുവാവ് തടാകത്തില്‍ മരിച്ച നിലയില്‍
Apr 11, 2013, 13:23 IST
മംഗലാപുരം: രണ്ടുദിവസം മുമ്പ് കാണാതായ യുവാവിനെ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബൈന്തൂര്‍, അരശ്ശിറൂര് സ്വദേശി സദാശിവ ഷെട്ടി(48)യെയാണ് ബുധനാഴ്ച മാരസ്വാമി ക്ഷേത്രത്തിനടുത്ത മറവന്തെ തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
രണ്ടുദിവസം മുമ്പ് ഉഡുപ്പിയിലേക്ക് ജോലിക്കാണെന്ന് പറഞ്ഞ് ഇയാള്‍ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. തിരിച്ചുവരാത്തതിനാല്‍ വീട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് തടാകത്തില്‍ മൃതദേഹം കണ്ടെത്തിയത്. തടാകക്കരയില്‍ ഒരുജോഡി പാന്റ്സും ഷര്‍ട്ടും ചെരുപ്പും കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഗംഗോളി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്.ഐ. സമ്പത്ത്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് തടാകത്തില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ധരിച്ചിരുന്ന പാന്റ്സിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണും പേഴ്സും പാന്‍കാര്‍ഡും ഫോട്ടോയും കണ്ടാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. സദാശിവ ഷെട്ടിയുടെ മകന് രണ്ടുവര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. അതിനുശേഷം ഇദ്ദേഹം മാനസികമായി തളര്‍ന്നിരുന്നതായി കുടുംബാംഗങ്ങള്‍ പോലീസിനെ അറിയിച്ചു. മറവന്തെ ഗവ. ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. രോഹിണിയാണ് ഇയാളുടെ ഭാര്യ. കാണാതായ യുവാവ് തടാകത്തില്‍ മരിച്ച നിലയില്‍
Keywords: Body of missing man found in Maravanthe lake,Mangalore, National, Obituary, Udupi, mobile-Phone, Postmortem report, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
രണ്ടുദിവസം മുമ്പ് ഉഡുപ്പിയിലേക്ക് ജോലിക്കാണെന്ന് പറഞ്ഞ് ഇയാള്‍ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. തിരിച്ചുവരാത്തതിനാല്‍ വീട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് തടാകത്തില്‍ മൃതദേഹം കണ്ടെത്തിയത്. തടാകക്കരയില്‍ ഒരുജോഡി പാന്റ്സും ഷര്‍ട്ടും ചെരുപ്പും കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഗംഗോളി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്.ഐ. സമ്പത്ത്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് തടാകത്തില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
Sadashiva Shetty |