city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുപി തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രം; പ്രചാരണത്തിനായി ഒരുക്കുന്ന സാരികളില്‍ ശ്രീരാമനും മോദിയും യോഗിയും

ലക്‌നൗ: (www.kasargodvartha.com 20.01.2022) ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ഗുജറാതിലെ ടെക്സ്റ്റൈല്‍ ഹബായ സൂറതില്‍ സാരികളുടെ നിര്‍മാണവും ഒരുങ്ങുന്നു. യുപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സൂറതില്‍ ഒരുക്കുന്ന സാരികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങളാണുള്ളത്.

'ശ്രീരാമനെ കൊണ്ടുവന്നവരെ ഞങ്ങള്‍ കൊണ്ടുവരും' എന്ന മുദ്രാവാക്യവും ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര കൊണ്ടും സാരികള്‍ നിറഞ്ഞിരിക്കുന്നു. ഇത് സ്ത്രീ വോടര്‍മാരെ ആകര്‍ഷിക്കുന്നതിനുള്ള പ്രചാരണത്തിന്റെ ഭാഗമാണെന്ന് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ സ്ത്രീകള്‍ക്കിടയില്‍ സാരികള്‍ വിതരണം ചെയ്യുമെന്ന് പറഞ്ഞുള്ള നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

യുപി തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രം; പ്രചാരണത്തിനായി ഒരുക്കുന്ന സാരികളില്‍ ശ്രീരാമനും മോദിയും യോഗിയും

ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടങ്ങളിലായാണ് വോടെടുപ്പ് നടക്കുക. മാര്‍ച് 10 ന് ഫലം പ്രഖ്യാപിക്കും.

Keywords: Lucknow, News, National, Top-Headlines, Election, Prime Minister, Narendra-Modi, Yogi Adithyanath, BJP, Politics, Uttar Pradesh, Surat, BJP brings in sarees with Modi and Yogi images from Surat ahead of Uttar Pradesh elections.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia