city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുഖം മറച്ച് ബൈകുകളിലെത്തി വഴിയാത്രക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് അക്രമി സംഘം; സ്ത്രീക്ക് പരിക്ക്

ഭോപ്പാല്‍: (www.kasargodvartha.com 09.05.2021) മുഖം മറച്ച് ബൈകുകളിലെത്തി വഴിയാത്രക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് അക്രമി സംഘം. കര്‍ഫ്യു നിലനില്‍ക്കുന്നതിനിടെയാണ് മുഖവും തലയും തുണി കൊണ്ട് മറച്ച് അക്രമി സംഘം എത്തിയത്. മധ്യപ്രദേശിലെ മൊറേനയിലാണ് സംഭവം. അക്രമത്തെ തുടര്‍ന്ന് പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സ്ത്രീയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോക്ടറെ കാണാന്‍ പോകുംവഴിയാണ് ഭാര്യയ്ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റതെന്ന് ഭര്‍ത്താവ് പ്രദീപ് ശര്‍മ പറഞ്ഞു. എതിര്‍വശത്തു നിന്ന് വെടിയുതിര്‍ത്ത് വന്ന ഇവരെ കണ്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭാര്യയ്ക്കു പരിക്കേറ്റതെന്നും പ്രദീപ് ശര്‍മ വ്യക്തമാക്കി. 

മുഖം മറച്ച് ബൈകുകളിലെത്തി വഴിയാത്രക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് അക്രമി സംഘം; സ്ത്രീക്ക് പരിക്ക്

കുറച്ചു പേരെ പിടികൂടിയെന്നും ആരും നിയമത്തിന് അതീതരല്ലെന്നും കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അഡീഷനല്‍ എസ്പി റായ്‌സിങ് നര്‍വാരിയ അറിയിച്ചു. സമൂഹമാധ്യമ പോസ്റ്റിനെ ചൊല്ലി കഴിഞ്ഞ ദിവസം ഒരു വിഭാഗം ആളുകള്‍ നടത്തിയ ആക്രമണത്തിനുള്ള പ്രതികാര നടപടിയാണുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.

Keywords: News, National, Top-Headlines, Crime, Attack, Police, Injured, Madhya Pradesh, Bikers Ride Through Madhya Pradesh Town, Firing 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia