city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Teacher Abducted | ക്ലാസെടുക്കുന്നതിനിടെ സ്‌കൂളിലേക്ക് ഇരച്ചുകയറി; അധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചതായി പരാതി

പട്‌ന: (KasargodVartha) ക്ലാസെടുക്കുന്നതിനിടെ സ്‌കൂളിലേക്ക് ഇരച്ചുകയറി അധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാറിലെ വൈശാലി ജില്ലയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ബുധനാഴ്ച മൂന്നും നാലും അടങ്ങുന്ന സംഘം സ്‌കൂളിലെത്തി അധ്യാപകനെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍, തട്ടിക്കൊണ്ടുപോയവരില്‍ ഒരാളുടെ മകളെ തന്നെയാണ് തോക്കിന് മുനയില്‍ നിര്‍ത്തി വിവാഹം കഴിക്കാനും നിര്‍ബന്ധിതനാവുകയായിരുന്നുവെന്നാണ് വിവരം.

പിടിച്ചുകൊണ്ടുപോയി പിന്നാലെ തോക്കുചൂണ്ടി വിവാഹം കഴിപ്പിച്ചു. അധ്യാപകന്‍ ഗൗതം കുമാറിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിപ്പിച്ചത്.

രാജേഷ് റായി എന്ന ആളാണ് ഗൗതമിനെ തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്ന് ഗൗതമിന്റെ കുടുംബം ആരോപിച്ചു. രാജേഷിന്റെ മകള്‍ ചാന്ദ്നിയെയാണ് ഗൗതം വിവാഹം കഴിച്ചത്. വിവാഹം കഴിക്കാന്‍ വിസ്സമ്മതിച്ചതോടെ ഗൗതം ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു.

കുമാറിന്റെ കുടുംബം ബുധനാഴ്ച രാത്രി റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തതായും തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ബിഹാറില്‍ പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കുന്ന നിരവധി കേസുകള്‍ ഇതിനോടകം റിപോര്‍ട് ചെയ്തിട്ടുണ്ട്. 'പകട്വ വിവാഹ്' എന്നാണ് ഇത്തരത്തില്‍ നടക്കുന്ന വിവാഹങ്ങളുടെ പേര്.

Teacher Abducted | ക്ലാസെടുക്കുന്നതിനിടെ സ്‌കൂളിലേക്ക് ഇരച്ചുകയറി; അധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചതായി പരാതി



Keywords: News, National, National-News, Top-Headlines, Malayalam-News, Patna News, Bihar News, Teacher, Abducted, Marry, Daughter, Police, Family, Protest, Bihar Teacher Abducted And Forced To Marry.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia