city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബീഹാര്‍ പ്രളയം; മരണ സംഖ്യ 440 കടന്നു, വെള്ളം ഇറങ്ങിത്തുടങ്ങി

പാട്‌ന: (www.kasargodvartha.com 27.08.2017) ബീഹാറിലുണ്ടായ പ്രളത്തില്‍ മരണ സംഖ്യ 440 കടന്നു. ബീഹാറിലെ അരാരിയ, കിസന്‍ഗജ്ഞ്, കതിഹാര്‍, പുര്‍നിയ എന്നീ നാല് ജില്ലകളിലെ 1.71 കോടിയോളം ജനങ്ങളെയാണ് പ്രളയ കെടുതി ബാധിച്ചത്. 2.74 ലക്ഷം പേരെ ദുരന്തനിവാരണ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അതേസമയം വെള്ളം ഇറങ്ങാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയാണെന്ന് ദുരന്തനിവാരണ സേന വൃത്തങ്ങള്‍ സൂചിപ്പിച്ചു.

പ്രളയമുണ്ടായ സ്ഥലങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഹെലികോപ്ടറിലൂടെ സന്ദര്‍ശിച്ച് 500 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിരുന്നു. സൈന്യം, 28 ദുരന്ത നിവാരണ സേന യൂണിറ്റുകള്‍, സംസ്ഥാന സേനകള്‍ എന്നിവയില്‍ നിന്നായി 1152 പേരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ബീഹാര്‍ പ്രളയം; മരണ സംഖ്യ 440 കടന്നു, വെള്ളം ഇറങ്ങിത്തുടങ്ങി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  National, news, Top-Headlines, Bihar Flood Deaths Rise To 440

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia