city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tweet Controversy | രാഹുലിന്റെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത കാക്കി നിക്കര്‍ കത്തുന്ന ചിത്രം വിവാദമായി; അക്രമത്തിനുള്ള ആഹ്വാനമെന്ന് ബിജെപി; ട്വീറ്റ് ഏറ്റെടുത്ത് നെറ്റിസന്‍സ്

ന്യൂഡെല്‍ഹി: (www.kasargodvartha.com) കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത കാക്കി നിക്കര്‍ കത്തുന്ന ചിത്രം വിവാദമായി. അക്രമത്തിനുള്ള ആഹ്വാനമാണ് ഇതെന്ന് ബിജെപി ആരോപിച്ചതോടെ ട്വീറ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും രംഗത്തുവന്നു.
                   
Tweet Controversy | രാഹുലിന്റെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത കാക്കി നിക്കര്‍ കത്തുന്ന ചിത്രം വിവാദമായി; അക്രമത്തിനുള്ള ആഹ്വാനമെന്ന് ബിജെപി; ട്വീറ്റ് ഏറ്റെടുത്ത് നെറ്റിസന്‍സ്

വിദ്വേഷത്തിന്റെ ചങ്ങലകളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുമെന്നും ആര്‍എസ്എസും ബിജെപിയും സൃഷിച്ച നഷ്ടങ്ങള്‍ ഇല്ലാതാക്കുമെന്നും കോണ്‍ഗ്രസിന്റെ ട്വീറ്റില്‍ വ്യക്തമാക്കുന്നു. ബിജെപിയും ആര്‍എസ്എസും ഉണ്ടാക്കിയ കോട്ടം പരിഹരിക്കും. പതിയെ ലക്ഷ്യം കൈവരിക്കുമെന്നും കോണ്‍ഗ്രസ് ട്വീറ്റില്‍ അവകാശപ്പെടുന്നു.
             
Tweet Controversy | രാഹുലിന്റെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത കാക്കി നിക്കര്‍ കത്തുന്ന ചിത്രം വിവാദമായി; അക്രമത്തിനുള്ള ആഹ്വാനമെന്ന് ബിജെപി; ട്വീറ്റ് ഏറ്റെടുത്ത് നെറ്റിസന്‍സ്

അതിനിടെ ചിത്രം വന്‍വിവാദമാക്കി ബിജെപിയും രംഗത്ത് വന്നു. കോണ്‍ഗ്രസ് ഉടന്‍ ചിത്രം പിന്‍വലിക്കണമെന്നും ആര്‍എസ്എസ് പ്രവര്‍ത്തകരെ കത്തിക്കണം എന്ന ആഹ്വാനമാണോ കോണ്‍ഗ്രസ് നല്‍കുന്നതെന്നും ബിജെപി വക്താവ് സമ്പത് പാത്ര ചോദിക്കുന്നു. പരസ്യമായ അക്രമത്തിനുള്ള വെല്ലുവിളിയാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും കേരളത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കലാപാഹ്വാനമാണ് ചിത്രം നല്‍കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തുന്നു.

ഇന്‍ഡ്യാ വിരുദ്ധരെ കാണാന്‍ ഇഷ്ടം പോലെ സമയം ഉള്ള രാഹുല്‍ ഗാന്ധിക്ക് സ്വാതന്ത്ര്യ സമര സേനാനികളെ കാണാന്‍ സമയം ഇല്ലെന്ന് ബിജെപി ആരോപിച്ചു. രാഹുലിന്റെ അഞ്ചാമത്തെ ലോഞ്ചിംഗും ദയനീയമായി പരാജയപ്പെടുമെന്നും ഭാരതത്തെ വിഭജിക്കാനാണ് ജോഡോ യാത്രയെന്നുമാണ് ബിജെപിയുടെ ആരോപണം.

ജോഡോ യാത്ര തുടങ്ങിയത് മുതല്‍ യാത്രയെ വിവാദമാക്കാന്‍ ബിജെപിയുടെ ഭാഗത്തു നിന്നും ശ്രമം ഉണ്ടായതോടെയാണ് ആര്‍എസ്എസിനെ ലക്ഷ്യമാക്കി നേരിട്ടുള്ള പോരാട്ടത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കന്നതെന്ന് നിക്കര്‍ കത്തിക്കുന്ന ചിത്രത്തെ മുന്‍നിര്‍ത്തി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

1984 ല്‍ രാഹുല്‍ ഗാന്ധിയുടെ അച്ഛന്‍ ദില്ലി കത്തിച്ചുവെന്നും നിക്കര്‍ കത്തിക്കുന്ന ട്വീറ്റ് ഇത് ഓര്‍മപ്പെടുത്തുന്നുവെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തുന്നത്. മുത്തശ്ശനും അമ്മൂമ്മയും ആര്‍എസ്എസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ലെന്നും കോണ്‍ഗ്രസിന്റെ നിക്കര്‍ ട്വീറ്റ് അപമാനകരമാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും മാനസിക അവസ്ഥ വ്യക്തമാക്കുന്നതാണ് ഇതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നിക്കര്‍ കത്തിക്കുന്ന ചിത്രത്തെ ഇനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച കൊഴുക്കുകയാണ്. രാഹുലിന്റെ ജോഡോ യാത്ര ആര്‍എസ്എസിനേയും ബിജെപിയോയും വിളറി പിടിപ്പിച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പറയുന്നത്. ജോഡോ യാത്രയ്ക്ക് വന്‍ജന പിന്തുണ ലഭിക്കുന്നത് ബിജെപിക്കൊപ്പം സിപിഎമിനേയും തലപുകയ്ക്കുന്നുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അത്കൊണ്ടാണ് ജോഡോ യാത്രാ 19 ദിവസം കേരളത്തില്‍ കടന്നു പോകുന്നതിനെ ബിജെപിക്കൊപ്പം സിപിഎമും വിമര്‍ശിക്കുന്നതെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറയുന്നത്.

തെക്ക് നിന്നും തുടങ്ങുന്ന യാത്ര വടക്കേ അറ്റമായ കാശ്മീരില്‍ അവസാനിക്കുമ്പോള്‍ ചില സ്ഥലങ്ങളില്‍ കൂടുതല്‍ സമയവും ദിവസവും എടുക്കുമെന്നും അതിനെ ബിജെപി ഇല്ലാത്ത സംസ്ഥാനത്ത് പ്രചാരണം നടത്തുന്നുവെന്ന ആരോപണം ഉന്നയിച്ച് ചെറുതാക്കാനാണ് സിപിഎം ശ്രമമെന്നും ഇത് ബിജെപിയെ സഹായിക്കാനാണെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

You Might Also Like:

Keywords:  Latest-News, National, Top-Headlines, Politics, Political Party, Controversy, BJP, Congress, Social-Media, RSS, Bharat Jodo Yatra, Bharat Jodo Yatra: Congress's tweet sparks controversy.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia