BGMI | വിലക്കുകള്‍ നീങ്ങി; ബിജിഎംഐ ഇന്‍ഡ്യയില്‍ നിയന്ത്രണങ്ങളോടെ തിരിച്ചെത്തി; ഒറ്റ ദിവസം കൊണ്ട് ഡൗണ്‍ലോഡ് ചെയ്തത് നിരവധി പേര്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com) വിലക്കുകള്‍ നീങ്ങിയതോടെ ബാറ്റില്‍ ഗ്രൗന്‍ഡ്‌സ് മൊബൈല്‍ ഇന്‍ഡ്യ (BGMI) ഗെയിം ഇന്‍ഡ്യയില്‍ നിയന്ത്രണങ്ങളോടെ തിരിച്ചെത്തിയിരിക്കുകയാണ്. അനവധി പേര്‍ക്ക് പബ്ജി ഹരമായി മാറിയ സമയത്താണ് സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍കാര്‍ ഗെയിം നിരോധിച്ചതിന് പിന്നാലെ ബിജിഎംഐ എന്ന ഗെയിമെത്തിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍കാര്‍ ഇതെ കാരണം ചൂണ്ടിക്കാട്ടി അത് നിരോധിച്ചിരുന്നു.
പിന്നാലെ ബിജിഎംഐ ഗെയിം തിങ്കളാഴ്ച ഇന്‍ഡ്യയില്‍ റീലോഞ്ച് ചെയ്തിരിക്കുകയാണ്. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഗെയിം ലഭിച്ചു തുടങ്ങി. അതേസമയം നിയന്ത്രണങ്ങളോടെയാണ് ഗെയിം എത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ദിവസത്തില്‍ മൂന്ന് മണിക്കൂറും മുതിര്‍ന്നവര്‍ക്ക് ആറ് മണിക്കൂറുമാണ് ഗെയിം കളിക്കാന്‍ സാധിക്കുക. ബാക്കിയുള്ള സമയങ്ങളില്‍ ഗെയിമിങ് ഐഡി നിയന്ത്രണ വിധേയമായിരിക്കും.
കുട്ടി ഗെയിമര്‍മാരുള്‍പെടെ മൂന്ന് മാസം കേന്ദ്ര സര്‍കാരിന്റെ നീരിക്ഷണത്തിലായിരിക്കും. ഗെയിമിന് അടിമകളാകുന്നുണ്ടോ ഉപയോക്താക്കള്‍ എന്നതടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തിയാകും ബിജിഎംഐ-ക്ക് രാജ്യത്ത് തുടരാനുള്ള അനുമതി ലഭിക്കുക. ബിജിഎംഐ നിരവധി പേരാണ് ഒറ്റ ദിവസം കൊണ്ട് ഡൗണ്‍ലോഡ് ചെയ്തതെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.
Keywords: New Delhi, News, National, Technology, BGMI, Game, Playtime, Comeback, BGMI makes an official comeback with limited playtime.