city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Single Use Plastic Ban | ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം പ്രാബല്യത്തില്‍; പിടിക്കപ്പെട്ടാല്‍ ശിക്ഷിക്കപ്പെടും; നിരോധിച്ചത് ഈ ഇനങ്ങള്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com) അനിയന്ത്രിതമായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തടയാന്‍ വെള്ളിയാഴ്ച മുതല്‍ ഇന്‍ഡ്യ ഒരു നിര്‍ണായക ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍​​​ക്ക് കേന്ദ്രസര്‍കാര്‍ ഏര്‍പെടുത്തിയ നിരോധനം പ്രാബല്യത്തില്‍ വന്നു. പൊതുവെ ഒരു തവണ മാത്രം ഉപയോഗിച്ച ശേഷം വലിച്ചെറിയപ്പെടുന്നതും റീസൈക്ലിംഗ് പ്രക്രിയയിലൂടെ കടന്നുപോകാത്തതുമായ വസ്തുക്കളാണ് നിരോധിച്ചത്. പ്ലാസ്റ്റിക് മലിനീകരണത്തില്‍ ഇവ വലിയ പങ്കുവഹിക്കുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ പ്രകാരം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റികിന്റെ 19 ഇനങ്ങളാണ് നിരോധിച്ചിരിക്കുന്നത്. ഇത്തരം വസ്തുക്കളുടെ നിര്‍മാണം, വിതരണം, സംഭരണം, വില്‍പന എന്നിവയില്‍ ഏര്‍പെട്ടിരിക്കുന്ന യൂനിറ്റുകള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍കാരുകള്‍ ക്യാംപയിന്‍ ആരംഭിക്കും.
                  
Single Use Plastic Ban | ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം പ്രാബല്യത്തില്‍; പിടിക്കപ്പെട്ടാല്‍ ശിക്ഷിക്കപ്പെടും; നിരോധിച്ചത് ഈ ഇനങ്ങള്‍

നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഇവ

പ്ലാസ്റ്റിക് ക്യാരിബാഗുകള്‍, ബയോ കെമികല്‍ മാലിന്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഒഴികെയുള്ള ഗാര്‍ബേജ് ബാഗുകള്‍, പ്ലാസ്റ്റിക് മേശവിരിപ്പുകള്‍, 500 എംഎലില്‍ താഴെയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍, പ്ലാസ്റ്റിക് സ്റ്റിക് ഉപയോഗിച്ചുള്ള ഇയര്‍ ബഡ്, ബലൂണ്‍ സ്റ്റിക്, പ്ലാസ്റ്റിക് കൊടികള്‍, മിഠായി സ്റ്റിക്, ഐസ്‌ക്രീം സ്റ്റിക്, അലങ്കാരത്തിനുപയോഗിക്കുന്ന തെര്‍മോകോള്‍ ഉല്‍പന്നങ്ങള്‍, പ്ലേറ്റ്, കപ്, പ്ലാസ്റ്റിക് ഗ്ലാസ്, പ്ലാസ്റ്റിക് ഫോര്‍ക്, പ്ലാസ്റ്റിക് സ്പൂണ്‍, പ്ലാസ്റ്റിക് കത്തി, ട്രേ, മിഠായി ബോക്‌സുകള്‍ പൊതിയാനുള്ള പാകിങ് ഫിലിമുകള്‍, ക്ഷണക്കത്തുകളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, സിഗരറ്റ് പാകറ്റിന് പുറത്തുള്ള പ്ലാസ്റ്റിക് കവര്‍, പ്ലാസ്റ്റിക്/പിവിസി ബാനര്‍, കാപ്പിയും ചായയും മറ്റും ഇളക്കാനുള്ള പ്ലാസ്റ്റിക് സ്റ്റിക്.

പിടിക്കപ്പെട്ടാല്‍ ശിക്ഷിക്കപ്പെടും

നിരോധനം ലംഘിച്ചാല്‍ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. പിഴയോ ജയില്‍ ശിക്ഷയോ രണ്ടും കൂടിയോ ഇതില്‍ ഉള്‍പെടുന്നു. നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ ദേശീയ, സംസ്ഥാന തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. നിരോധിത ഇനങ്ങളുടെ നിര്‍മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പന, ഉപയോഗം എന്നിവയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക എന്‍ഫോഴ്സ്മെന്റ് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്. നിരോധിത ഇനങ്ങളുടെ അന്തര്‍സംസ്ഥാന നീക്കം തടയാന്‍ അതിര്‍ത്തി പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഉത്തരവിട്ടിട്ടുണ്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) ആളുകള്‍ക്ക് സഹായം തേടുന്നതിനായി പരാതി പരിഹാര ആപും പുറത്തിറക്കിയിട്ടുണ്ട്.

Keywords: News, National, Top-Headlines, Ban, Say-no-to-Plastic, Plastic, Government, Environment, People, Complaint, Application, Single Use Plastic Ban, Ban on single-use plastic items kicks in from today.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia