കന്നുകാലി കശാപ്പ് നിരോധന വിജ്ഞാപനത്തില്‍ നിന്ന് പോത്തിനെ ഒഴിവാക്കിയിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം
May 30, 2017, 08:16 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 30/05/2017) കന്നുകാലി കശാപ്പ് നിരോധന വിജ്ഞാപനത്തില്‍ ഇളവ് വരുത്താന്‍ നീക്കമെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി. നിയന്ത്രണത്തില്‍ നിന്ന് പോത്തിനെയും എരുമയെയും ഒഴിവാക്കുന്നതിന് ഇപ്പോള്‍ യാതൊരു തീരുമാനവും ആയിട്ടില്ലെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കശാപ്പിനായി കന്നുകാലിവില്‍പ്പന നിരോധിച്ചതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പോത്തിനെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊരു തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് പരിസ്ഥിതി മന്ത്രാലയം അറിയിച്ചത്.
വിഷയം സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് വരുകയാണെന്നും മന്ത്രാലയ സെക്രട്ടറി എ എന്‍ ഝാ പറഞ്ഞു. മന്ത്രാലയം പുറത്തിറക്കിയ അന്തിമ വിജ്ഞാപനത്തില്‍ പശു, കാള, പോത്ത്, എരുമ, കാളക്കുട്ടി, പശുക്കുട്ടി, ഒട്ടകം എന്നിവയാണ് കന്നുകാലി നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ഭേദഗതി കൊണ്ടുവരാനാണ് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഫെഡറലിസത്തിന്റെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചിരുന്നു. സംസ്ഥാന നിയമനിര്‍മാണത്തിന്മേലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റം അനുവദിക്കരുതെന്നും പിണറായി കത്തില്‍ ആവശ്യപ്പെട്ടു. ഭരണഘടനയെ അടിസ്ഥാനമാക്കി കേന്ദ്രത്തിന്റെ തീരുമാനത്തെ എതിര്‍ക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി. സര്‍ക്കാര്‍ വരും പോകും. ജനാധിപത്യവും മതേതരത്വവും തുടരും. ഇത്തരത്തിലുള്ള നിയമങ്ങള്‍ അടിച്ചേല്പിക്കാന്‍ പാടില്ല. ഫെഡറല്‍ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും മമത പറഞ്ഞു.
കേരളത്തിന് പുറമെ, തമിഴ്‌നാട്, കര്‍ണാടക, പശ്ചിമ ബംഗാള്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയാണ് ശക്തമായ എതിര്‍പ്പുമായി രംഗത്തുള്ളത്. കേന്ദ്ര വിജ്ഞാപനം മറികടക്കാന്‍ പ്രത്യേക നിയമനിര്‍മാണം നടത്താനും കേരളം നിലപാടെടുത്തിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണ ആവശ്യപ്പെട്ട് രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചത്. ഇതേതുടര്‍ന്ന് ബംഗാള്‍ സര്‍ക്കാരും ഉത്തരവിനെതിരെ രംഗത്തെത്തിയത് കേന്ദ്രത്തെ ആശങ്കയിലാക്കിയിരുന്നു. ഇനി മറ്റു സംസ്ഥാന സര്‍ക്കാരുകളും വിജ്ഞാപനത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന ആശങ്ക നിലനില്‍ക്കെയാണ് പുതിയ തീരുമാനത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഒരുങ്ങുന്നതെന്ന റിപ്പോര്‍ട്ടാണ് നേരത്തെ വന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, New Delhi, Protest, Pinarayi Vijayan, Narendra Modi, Ban on sale of cattle slaughter: Govt to amend order?