സദാചാര ഗുണ്ടകള്‍ വിദ്യാര്‍ത്ഥികളെ അടിച്ച് പുറം പൊളിച്ചു
Mar 15, 2013, 20:15 IST
മംഗലാപുരം: ഉഡുപ്പി കാപ്പുവില്‍ സദാചാര ഗുണ്ടകള്‍ വിദ്യാര്‍ത്ഥികളെ അടിച്ച് പുറം പൊളിച്ചു. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചത് സംഘര്‍ഷത്തിനിടയാക്കി. ബുധനാഴ്ച രാത്രിയാണു സംഭവം. മംഗലാപുരത്തെ കോളജ് വിദ്യാര്‍ഥികളായ കാട്ടിപ്പള്ളയിലെ ശ്രീനാഥ്(23), രാജേഷ്(24) എന്നിവര്‍ക്കാണു പരിക്കേറ്റത്.
സാരമായി പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിക്കും പരിക്കേറ്റിട്ടുണ്ട്. മണിപ്പാലില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്ന മറ്റു സമുദായത്തില്‍ പെട്ട പെണ്‍കുട്ടികളോട് സംസാരിച്ചതിന്റെ പേരിലാണ് ആക്രമണം. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളോട് സംസാരിക്കുന്നതുകണ്ട സമുദായത്തില്‍പെട്ട ബസിലുണ്ടായിരുന്ന ഒരാള്‍ സുഹൃത്തുക്കള്‍ക്ക് ഫോണ്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് കാപ്പുവിനു സമീപത്തുവച്ച് ഒരു സംഘം ആളുകള്‍ ബസ് തടഞ്ഞുനിര്‍ത്തുകയും അകത്തുകയറി വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
പിന്നീട് ബസ് കുറച്ചു ദൂരമെത്തിയപ്പോള്‍ മറ്റൊരു സംഘമെത്തി വിദ്യാര്‍ത്ഥികളെ ബസില്‍ നിന്നും വലിച്ചിറക്കി വീണ്ടും മര്‍ദിച്ചു. യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസുകാരാണ് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിയത്. വിദ്യാര്‍ത്ഥികളെ അന്യ സമുദായക്കാര്‍ മര്‍ദിച്ച വിവരം അറിഞ്ഞെത്തിയ മര്‍ദനമേറ്റവരുടെ സമുദായത്തില്‍ പെട്ടവര്‍ അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷന് ഉപരോധിച്ചു.
Keywords: Friends, Gherao,Mangalore, Students, Attack, Hospital, Girl, Mobile-Phone, Police, Bus, Police-station, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Attack on students in bus: Four held, protestors demand stringent action