പുനര്‍വിവാഹത്തിന് വിസമ്മതിച്ചു; 30കാരിയുടെ മൂക്കും നാവും ബന്ധുക്കള്‍ മുറിച്ചെടുത്തു
Nov 18, 2020, 18:14 IST
രാജസ്ഥാന്‍: (www.kasargodvartha.com 18.11.2020) പുനര്‍ വിവാഹത്തിന് വിസമ്മതിച്ച 30കാരിയുടെ മൂക്കും നാവും ബന്ധുക്കള്‍ മുറിച്ചെടുത്തതായി പരാതി. രാജസ്ഥാനില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ബന്ധുവായ മറ്റൊരു യുവാവിനെ വിവാഹം കഴിക്കാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. എന്നാല്‍ യുവതി പുനര്‍വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് യുവതിയുടെ മൂക്കും നാവും മുറിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ജോധ്പുരിലെ ആശുപത്രിയില്‍ പ്രവേശിച്ചു. സംഭവത്തില്‍ യുവതിയുടെ സഹോദരന്‍ സങ്കര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രധാന പ്രതി ജാനുഖാനെ പൊലീസ് അറസ്റ്റ് ചെയ്തതായി പൊലീസ് ഓഫീസര്‍ പെഖാറന്‍ മൊത്തറാം പറഞ്ഞു. സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു.
Keywords: Rajasthan, News, National, Marriage, Complaint, Top-Headlines, Crime, Police, Injured, Woman's Nose, Attack against woman for she refuses to remarry in Rajasthan's Jaisalmer