വിവാഹ വാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതായി പരാതി; ഡോക്ടര്‍ അറസ്റ്റില്‍
ദിസ്പുര്‍: (www.kasargodvartha.com 29.06.2021) വിവാഹ വാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അസം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ അറസ്റ്റില്‍. മെഡികല്‍ കോളജിലെ ഡോക്ടര്‍ കൂടിയായ യുവതിയുടെ പരാതിയിലാണ് സര്‍ജികല്‍ യൂണിറ്റിലെ രജിസ്ട്രാറായ ഡോക്ടര്‍ അറസ്റ്റിലായത്. യുവതിയും ഡോക്ടറും തമ്മില്‍ 2018 മുതല്‍ അടുപ്പമുണ്ടായിരുന്നതായി ദിബ്രുഗഡ് എസ്പി ശ്വേതങ്ക് മിശ്ര ഇന്ത്യാ ടുഡേയോട് വ്യക്തമാക്കി.
എന്നാല്‍ ഇരുവരുടെയും മാതാപിതാക്കള്‍ ബന്ധത്തിന് എതിരായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചതിന് ശേഷം പ്രതി വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ദിബ്രുഗഡില്‍ നടന്ന രണ്ടാമത്തെ സംഭവമാണിത്. ജൂണ്‍ 24ന് സഹപവര്‍ത്തകയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മറ്റൊരു ഡോക്ടറും (34) അറസ്റ്റിലായിരുന്നു. ഡോക്ടര്‍ ജോലി ചെയ്തിരുന്ന ഇതേ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന യുവതിയെ രാത്രിയില്‍ കാബിനില്‍ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
Keywords: News, National, Crime, Arrest, Doctor, Woman, Complaint, Molestation, Marriage, Assam, Top-Headlines, Assam doctor arrested for molesting colleague on pretext of marriage