ഏഷ്യന്‍ ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ്: പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് കീരീടം; ഇന്ത്യന്‍ ടീമില്‍ കാസര്‍കോട്ടുകാരിയും
Dec 29, 2016, 15:16 IST
കാസര്‍കോട്: (www.kasargodvartha.com 29.12.2016) മലേഷ്യയില്‍ നടന്ന ഏഷ്യന്‍ വനിതാ ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ കീരീടം ചൂടി. ജേതാക്കളായ ഇന്ത്യന്‍ ടീമില്‍ കാസര്‍കോട് ജില്ലയിലെ ബെളളൂരില്‍ നിന്നുളള പ്ലസ്ടു വിദ്യാര്‍ത്ഥിനി യഷ്മിതയും അംഗമായിരുന്നു. അഗല്‍പ്പാടി ശ്രീ അന്നപൂര്‍ണേശ്വരി എച്ച്എസ്എസിലെ സയന്‍സ് വിഭാഗം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് യഷ്മിത.
വ്യാഴാഴ്ച നടന്ന ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ വിജയികളായത്. ആദ്യ സെറ്റില്‍ 26-24 ഉം രണ്ടാം സെറ്റില്‍ 26-22 ഉം എന്നതായിരുന്നു പോയിന്റ് നില. ബുധനാഴ്ച നടന്ന പ്രാഥമിക റൗണ്ടിലും 2-0 (25-8, 25-9) എന്ന നിലയില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.
ബെളളൂര്‍ മീത്തജെലിലെ കര്‍ഷകനായ സുബ്ബണ്ണ നായിക്കിന്റെയും സുമതിയുടെയും മകളാണ് യഷ്മിത. ത്രോബോളില്‍ ജില്ലാ-സംസ്ഥാന-ദേശീയ മത്സരങ്ങളില്‍ മികച്ച വിജയം നേടിയാണ് യഷ്മിത ഇന്ത്യന്‍ ടീമില്‍ ഇടംനേടിയത്.
ഇന്ത്യയില്‍ നിന്ന് 20 അംഗ പെണ്‍കുട്ടികളുടെ സംഘമാണ് കോലാലംപൂരിലേക്ക് പോയത്. ഇതില്‍ കേരളത്തില്‍ നിന്നും നാലംഗങ്ങളുണ്ടായിരുന്നു. ശശികാന്ത് ബെല്ലാല്‍ ആണ് യഷ്മിതയുടെ പരിശീലകന്.
രാജ്യത്തിന്റെ അഭിമാനമായി മാറിയ യഷ്മിതയ്ക്ക് ജില്ലാകളക്ടര്‍ കെ ജീവന് ബാബു, കേരള ത്രോബോള്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ എം ബള്ളാള്‍ തുടങ്ങി നിരവധി പേര് അഭിനന്ദനമറിയിച്ചു.
Related News: ഏഷ്യന്‍ ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ്: കാസര്‍കോട്ടുകാരി യഷ്മിതയും ഇന്ത്യന്‍ ടീമില്‍; മത്സരങ്ങള്‍ക്ക് 27 ന് മലേഷ്യയില്‍ തുടക്കം
Keywords: Kerala, kasaragod, India, National, Championship, winners, District Collector, Asian Junior Throw ball championship: Kasargod native selected to Indian team, Yashmitha.