city-gold-ad-for-blogger

BJP candidates | അരുണാചല്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് തന്നെ വിജയം ഉറപ്പിച്ച് ഈ 5 ബി ജെ പി സ്ഥാനാര്‍ഥികള്‍; മുഖ്യമന്ത്രി ഉള്‍പെടെയുള്ളവര്‍ക്ക് എതിരാളികള്‍ ഇല്ല

ഇറ്റാനഗര്‍: (KasargodVartha) അരുണാചല്‍ പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് തന്നെ വിജയം ഉറപ്പിച്ച് ബി ജെ പിയുടെ അഞ്ച് സ്ഥാനാര്‍ഥികള്‍. മത്സരിക്കാന്‍ എതിരായിരുന്നു ബുധനാഴ്ച. എന്നാല്‍ ബിജെപി അല്ലാതെ മറ്റു പാര്‍ടികളിലുള്ള സ്ഥാനാര്‍ഥികളാരും തന്നെ അവരുടെ നിയമസഭാ സീറ്റുകളില്‍ നിന്ന് പത്രിക സമര്‍പ്പിക്കാന്‍ എത്തിയിരുന്നില്ല. ഇതോടെ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിനും മറ്റ് നാല് ബി ജെ പി സ്ഥാനാര്‍ഥികള്‍ക്കും എതിരാളികളില്ലാതെയായി. വിജയം ഉറപ്പിക്കുകയും ചെയ്തു.
 
BJP candidates | അരുണാചല്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് തന്നെ വിജയം ഉറപ്പിച്ച് ഈ 5 ബി ജെ പി സ്ഥാനാര്‍ഥികള്‍; മുഖ്യമന്ത്രി ഉള്‍പെടെയുള്ളവര്‍ക്ക് എതിരാളികള്‍ ഇല്ല
 
ഇത് നാലാം തവണയാണ് മുഖ്യമന്ത്രി പേമ ഖണ്ഡു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അതില്‍ തന്നെ മൂന്ന് തവണ എതിരില്ലാതെ വിജയിക്കുകയായിരുന്നു. തവാങ് ജില്ലയിലെ മുക്തോ മണ്ഡലത്തില്‍ നിന്നാണ് പേമ ഖണ്ഡു മത്സരിക്കുന്നത്. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ മണ്ഡലമായിരുന്നു മുക്തോ. മുന്‍ കോണ്‍ഗ്രസ് നേതാവായ മുക്തോ കൈപ്പത്തി ചിഹ്നത്തില്‍ ഇവിടെ നിന്നും രണ്ട് തവണ വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ 2,619 വോടിനായിരുന്നു പേമ ഖണ്ഡുവിന്റെ വിജയം.

Keywords: Arunachal Pradesh assembly polls: CM Pema Khandu among 5 BJP candidates set to be elected unopposed, Arunachal Pradesh, News, Arunachal Pradesh Assembly Polls, CM Pema Khandu, BJP Candidates, Politics, Congress, Winner, National News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia