city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Jobs | പ്രതിവര്‍ഷം 1.32 ലക്ഷം തൊഴിലവസരങ്ങള്‍! ഇന്ത്യയില്‍ ആമസോണിന്റെ വന്‍ നിക്ഷേപ പദ്ധതികള്‍; രാജ്യത്തെ പുകഴ്ത്തി എ ഡബ്ല്യു എസ് സിഇഒ ആദം സെലിപ്സ്‌കി

ന്യൂഡെല്‍ഹി: (www.kasargodvartha.com) 2030-ഓടെ ഇന്ത്യയിലെ ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചറില്‍ 12.7 ബില്യണ്‍ ഡോളര്‍ (1.05 ലക്ഷം കോടി രൂപ) നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി ആമസോണിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസ് (AWS) അറിയിച്ചു. ഇന്ത്യയിലെ ക്ലൗഡ് സേവനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനാണ് ആമസോണിന്റെ നിക്ഷേപ പദ്ധതി. ഇതിലൂടെ ഓരോ വര്‍ഷവും രാജ്യത്ത് ശരാശരി 1,31,700 ഫുള്‍ ടൈം ഇക്വവലന്റ് (FTE) തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
         
Jobs | പ്രതിവര്‍ഷം 1.32 ലക്ഷം തൊഴിലവസരങ്ങള്‍! ഇന്ത്യയില്‍ ആമസോണിന്റെ വന്‍ നിക്ഷേപ പദ്ധതികള്‍; രാജ്യത്തെ പുകഴ്ത്തി എ ഡബ്ല്യു എസ് സിഇഒ ആദം സെലിപ്സ്‌കി

എ ഡബ്ല്യു എസ് നിക്ഷേപം വഴി 2030 ഓടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലേക്ക് 23.3 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സമീപകാല നിക്ഷേപ പദ്ധതിയിലൂടെ, എ ഡബ്ല്യു എസി-ന്റെ ഇന്ത്യയിലെ മൊത്തം നിക്ഷേപം 2030-ഓടെ 16.4 ബില്യണ്‍ ഡോളറായി ഉയരും. 2016-നും 2022-നും ഇടയില്‍ എ ഡബ്ല്യു എസ് ഇന്ത്യയില്‍ മൂന്ന് ബില്യണ്‍ നിക്ഷേപിച്ചു, ഇത് ഇന്ത്യന്‍ ബിസിനസുകളില്‍ പ്രതിവര്‍ഷം 39,500 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സഹായിച്ചു.

'ഒരു ഡിജിറ്റല്‍ പവര്‍ഹൗസ് എന്ന നിലയില്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ വളരെക്കാലമായി എ ബി എസിന്റെ സാന്നിധ്യമുണ്ട്. 2016 മുതലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ സാന്നിദ്ധ്യം ഇത്രയധികം പുരോഗതി കൈവരിച്ചത് പ്രചോദനം പകരുന്നു', പുതുതായി നിയമിതനായ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ആദം സെലിപ്സ്‌കി പറഞ്ഞു.

ആഗോള തലത്തില്‍ സാമ്പത്തിക രംഗത്ത് അനിശ്ചിതത്വങ്ങള്‍ നില്‍ക്കുന്ന സമയത്ത് ഇന്ത്യ ഇതിന് അപവാദമാണ്. ഇവിടെ ബിസിനസുകള്‍ കൂടുതല്‍ അനുകൂലമായി മാറുന്നു. ഇന്ത്യന്‍ ബിസിനസിലും സര്‍ക്കാര്‍ തലത്തിലും ക്ലൗഡ് കമ്പ്യൂട്ടിംഗ് കൂടുതല്‍ സ്വീകരിക്കുന്നതിന് കാര്യമായ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഇന്ത്യയില്‍ ഡിജിറ്റല്‍ മാറ്റം വളരെ വേഗത്തിലാണ് പുരോഗമിക്കുന്നതെന്ന് സിഇഒ പറഞ്ഞു. അവിടെ ഉണ്ടായിരുന്നപ്പോള്‍ (ഏപ്രിലില്‍) കണ്ട പ്രവര്‍ത്തനത്തിന്റെ അളവ് അവിശ്വസനീയവും ആകര്‍ഷകവും ആയിരുന്നു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയിലേക്ക് എത്തും. ഇത് വഴിയില്‍ 2025 ഓടെ ഒരു ട്രില്യണ്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് അറിയാമെന്നും, ആ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ക്ലൗഡ് സാങ്കേതികവിദ്യ സ്വീകരിക്കുന്നത് ഇന്ത്യയ്ക്ക് നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ ഡബ്ല്യു എസി-ന്റെ ഡാറ്റാ സെന്ററുകളുടെ വിപുലീകരണത്തിന് നിക്ഷേപം സഹായകമാകും. നിലവില്‍, കമ്പനി രാജ്യത്ത് രണ്ട് ഡാറ്റാ സെന്റര്‍ ഇന്‍ഫ്രാസ്ട്രക്ചറുകളാണ് നടത്തുന്നത്, ഒന്ന് 2016-ല്‍ ആരംഭിച്ച മുംബൈയിലും മറ്റൊന്ന് 2022 നവംബറില്‍ ആരംഭിച്ച ഹൈദരാബാദിലും സ്റ്റോറേജ്, റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുള്‍പ്പെടെ 200-ലധികം സേവനങ്ങള്‍ എ ഡബ്ല്യു എസ് നല്‍കുന്നു. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഡിജിലോക്കര്‍, കോവിന്‍ ആപ്പ് അസറ്റുകള്‍ എന്നിവയും എ ഡബ്ല്യു എസ് കൈകാര്യം ചെയ്യുന്നു.

എഡബ്ല്യുഎസിന്റെ നിക്ഷേപം ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും പറഞ്ഞു.
 
Keywords: News, National News, Malayalam News, Amazon, Adam Selipsky, Indian Job News, Job News, Rajeev Chandrashekhar, Storage, Robotics, Artificial Intelligence, Business News, Indian Business, Around 1.32 Lakh Jobs Every Year! Amazon’s Huge Investment Plans In India – Here’s What AWS CEO Adam Selipsky Said. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia