ദേശീയ സ്‌കൂള്‍ സീനിയര്‍ മീറ്റ്; കേരളത്തിന് ആദ്യ സ്വര്‍ണം നേടികൊടുത്ത് അപര്‍ണാ റോയി
Dec 20, 2017, 14:18 IST
റോത്തക്: (www.kasargodvartha.com 20/12/2017) ഹരിയാനയിലെ റോത്തക്കില്‍ വെച്ച് നടക്കുന്ന ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് ആദ്യ സ്വര്‍ണം നേടികൊടുത്ത് അപര്‍ണാ റോയി. പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പുല്ലൂരംമ്പാറ സെന്റ് ജോസഫ് സ്‌കൂളിലെ അപര്‍ണാ റോയ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. മീറ്റിന്റെ രണ്ടാം ദിനമായ ചൊവാഴ്ച്ച കേരളത്തിന് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.
മൂന്നാം ദിവസമായ ബുധനാഴ്ച പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ കേരളത്തിന്റെ പി കെ ശ്രീജ വെങ്കലം നേടിയത് കേരളത്തിന് ആശ്വാസം പകര്‍ന്നിരുന്നു. മീറ്റ് മൂന്നു ദിവസം പിന്നിടുമ്പോള്‍ കേരളത്തിന് 11 പോയന്റാണ് നേട്ടം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Sports, School meet, Gold, Winner, Aparna roy wins gold prize in 100 Mtr hurdles,Top-Headlines
Keywords: News, National, Sports, School meet, Gold, Winner, Aparna roy wins gold prize in 100 Mtr hurdles,Top-Headlines