city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം നടത്തിയതിന്റെ പേരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടുവെന്നാരോപിച്ച് ജയിലില്‍ അടച്ച അസം എം എല്‍ എയെ കുറ്റവിമുക്തനാക്കി

ഗുവാഹത്തി: (www.kasargodvartha.com 02.07.2021) പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം നടത്തിയതിന്റെ പേരില്‍ ജയിലില്‍ അടച്ച അസം എം എല്‍ എയെ കുറ്റവിമുക്തനാക്കി. ശിവ്‌സാഗറില്‍ നിന്നുള്ള സ്വതന്ത്ര എം എല്‍ എ അഖില്‍ ഗൊഗോയിയെയാണ് യു എ പി എയ്ക്ക് കീഴില്‍ അടക്കമുള്ള കുറ്റങ്ങളില്‍ നിന്ന് പ്രത്യേക എന്‍ ഐ എ കോടതി വിമുക്തനാക്കിയത്. 

അഖില്‍ ഗൊഗോയിയെ കുറ്റക്കാരനെന്ന് തെളിയിക്കുന്നതിന് ഉതകുന്ന തെളിവുകളുടെ അഭാവത്തിലാണ് തീരുമാനം. യു എ പി എയുടെ കീഴില്‍ അഖിലിന്റെ പേരിലുള്ള അവസാന കേസിലാണ് പ്രത്യേക എന്‍ ഐ എ കോടതിയുടെ തീരുമാനം. ഇതോടെ 19 മാസമായുള്ള അഖില്‍ ഗൊഗോയിയുടെ ജയില്‍വാസം അവസാനിക്കും. ഗൊഗോയിയുടെ രണ്ട് സഹായികളേയും കേസില്‍ കുറ്റവിമുക്തമാക്കി. 

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം നടത്തിയതിന്റെ പേരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടുവെന്നാരോപിച്ച് ജയിലില്‍ അടച്ച അസം എം എല്‍ എയെ കുറ്റവിമുക്തനാക്കി


2019ല്‍ രജിസ്റ്റര് ചെയ്ത കേസില്‍ അഖില്‍ ഗൊഗോയി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടുവെന്നായിരുന്നു ആരോപിച്ചത്. സമാനമായ മറ്റൊരു യു എ പി എ ചുമത്തിയ കേസില്‍ ജൂണ്‍ 22ന് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ചൗബ പൊലീസ് സ്റ്റേഷനിലായിരുന്നു ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. 

Keywords: News, National, India, Top-Headlines, Court, Bail, Anti-CAA stir: Special NIA court acquits Assam's jailed MLA Akhil Gogoi of all charges

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia