city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പിണറായി മുഖ്യമന്ത്രിയാവാന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം; സംസ്ഥാന വികസനത്തിന് രാഷ്ട്രീയം തടസമാവില്ലെന്ന് പിണറായി

ന്യൂഡല്‍ഹി: (www.kasargodvartha.com 06.09.2017) പിണറായി വിജയന്‍ മുഖ്യമന്ത്രിയാവാന്‍ താന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. തനിക്ക് ഏറെ കടപ്പാടുള്ള നേതാവാണ് പിണറായി വിജയനെന്നും തന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് അദ്ദേഹമാണെന്നും കണ്ണന്താനം പറഞ്ഞു. ഡല്‍ഹിയിലെ കേരള ഹൗസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഇരുവരും മനസ്സുതുറന്നത്.

പിണറായി മുഖ്യമന്ത്രിയാവാന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം; സംസ്ഥാന വികസനത്തിന് രാഷ്ട്രീയം തടസമാവില്ലെന്ന് പിണറായി

കേരളത്തിന്റെ വികസനത്തിന് രാഷ്ട്രീയം തടസമാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അല്‍ഫോണ്‍സ് കണ്ണന്താനവും ഒരേ സ്വരത്തില്‍ വ്യക്തമാക്കി. കാഞ്ഞിരപ്പള്ളിയില്‍ മത്സരിച്ചത് പിണറായി ആവശ്യപ്പെട്ടിട്ടാണ്. അതിന് ഒരു പെട്ടിയോ സ്യൂട്ട്‌കേസോ ചുമക്കേണ്ടി വന്നിട്ടില്ല. കേന്ദ്രത്തില്‍ കേരളത്തിന്റെ അംബാസിഡറാകാമെന്ന നിര്‍ദേശവും അല്‍ഫോന്‍സ് കണ്ണന്താനം മുഖ്യമന്ത്രിക്ക് മുമ്പാകെ വച്ചു. അതില്‍ സന്തോഷമേയുള്ളുവെന്നായിരുന്നു പിണറായിയുടെ പ്രതികരണം.

ഗവി, വാഗമണ്‍, തേക്കടി ഇക്കോ സര്‍ക്യൂട്ട്, ശബരിമല എരുമേലി പമ്പ സന്നിധാനം ആത്മീയ സര്‍ക്യൂട്ട്, ശ്രീ പത്മനാഭ ആറന്‍മുള ശബരിമല സര്‍ക്യൂട്ട്, മലനാട് മലബാര്‍ ക്രൂസ് സര്‍ക്യൂട്ട്, അതിരപ്പിള്ളി മലയാറ്റൂര്‍ കാലടി കോടനാട് സര്‍ക്യൂട്ട്, നിള ഗ്രാമീണ ടൂറിസം പദ്ധതി, കേരള തീരദേശ സര്‍ക്യൂട്ട്, ഹൈവേ ടോയിലറ്റ് പദ്ധതി തുടങ്ങി പദ്ധതികള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവരും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.

Keywords : New Delhi, National, Top-Headlines, News, Politics, Pinarayi-Vijayan, Alphons Kannanthanam met Pinarayi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia