കര്‍ണാടക തെരഞ്ഞെടുപ്പ്: ഉള്ളാളില്‍ എസ്.ഡി.പി.ഐ. സ്ഥാനാര്‍ത്ഥി അക്രം ഹസന്
Apr 9, 2013, 18:59 IST
മംഗലാപുരം: കര്‍ണാടകയില്‍ മെയ് അഞ്ചിന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്ളാള്‍ മണ്ഡലത്തില്‍ എസ്.ഡി.പി.ഐയും മത്സര രംഗത്തുണ്ടാകും. എസ്.ഡി.പി.ഐ.യിലെ അക്രം ഹസനാണ് ഇവിടെ അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ടിയുടെ ജില്ലാ കമ്മിറ്റിയോഗം അക്രം ഹസന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്.
മംഗലാപുരത്തെ സാമൂഹ്യ-സാംസ്ക്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമാണ് അക്രം ഹസന്. 1990ല്‍ സാക്ഷരതാ പ്രവര്‍ത്തനത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ ഇദ്ദേഹം സ്വന്തമായി വെബ്സൈറ്റ് ആരംഭിച്ച് അതിലൂടെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. മംഗലാപുരം കോര്‍പറേഷനിലേക്ക് എസ്.ഡി.പി.ഐ. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തെരഞ്ഞെടുക്കപ്പെട്ടതിന്റെ കരുത്തും ആത്മവിശ്വാസവുമായാണ് അക്രം ഹസന് ഗോദയിലിറങ്ങുന്നത്.
അതുകൊണ്ടുതന്നെ രാഷ്ട്രീയ രംഗത്ത് അക്രം ഹസന് പുതുമുഖമല്ലെന്നും അദ്ദേഹത്തിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമെന്നും എസ്.ഡി.പി.ഐ. മംഗലാപുരം ജില്ലാ കമ്മിറ്റി അംഗം നവാസ് ഉള്ളാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍ എസ്.ഡി.പി.ഐ. സംസ്ഥാനകമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുകയാണ് അക്രം ഹസന്. കോണ്‍ഗ്രസിലെ യു.ടി.ഖാദറാണ് നിലവില്‍ ഉള്ളാള്‍ എം.എല്‍.എ. അദ്ദേഹത്തോടാണ് അക്രം ഹസന് കന്നിയങ്കം കുറിക്കുന്നത്. മുറ്റുസ്ഥാനര്ത്ഥികളുടെ രംഗപ്രവേശം ഉടന്‍ ഉണ്ടാകും.
കഴിഞ്ഞ വെള്ളിയാഴ്ച ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് മാനസേന്ദ്ര മുനിയപ്പയും എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് മജീദ് കൊട്ലിപേട്ടും ബാംഗ്ലൂരില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. എസ്.ഡി.പി.ഐ. കാര്‍ണാടകയിലെ 25 മണ്ഡലങ്ങളില്‍ മത്സരിക്കും. ബി.എസ്.പി.യും എസ്.ഡി.പി.ഐയും ഒറ്റക്കെട്ടായാണ് ഇവിടെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Keywords: S.D.P.I, Committee, District, Candidate, Bangalore, Election, Congress, Mangalore, President, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.