അഖില ഭാരതീയ അഖാഡ പരിഷത്ത് നേതാവ് നരേന്ദ്ര ഗിരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; 3 പേര്‍ കസ്റ്റഡിയില്‍
ലക്‌നൗ: (www.kasargodvartha.com 21.09.2021) അഖില ഭാരതീയ അഖാഡ പരിഷത്ത് നേതാവ് മഹന്ത് നരേന്ദ്ര ഗിരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍. അദ്ദേഹത്തിന്റെ അടുത്ത മൂന്ന് അനുയായികളായ യോഗാ ഗുരു ആനന്ദ് ഗിരി, ആദ്യായ് തിവാരി, സന്ദീപ് തിവാരി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മഹന്ത് നരേന്ദ്ര ഗിരിയുടെ ആത്മഹത്യാ കുറിപ്പില്‍ ഇവരുടെ പേരുകള്‍ ഉള്‍പെട്ടിരുന്നതായി പൊലീസ് പറയുന്നു.
തിങ്കളാഴ്ച വൈകുന്നേരം പ്രയാഗ്‌രാജിലെ ബഘാംബരി മഠത്തിലാണ് നരേന്ദ്ര ഗിരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായും തന്റെ മരണശേഷം ആശ്രമത്തിലെ നടത്തിപ്പുകളെ കുറിച്ച് ആത്മഹത്യ കുറിപ്പില്‍ പറഞ്ഞതായും പൊലിസ് വ്യക്തമാക്കിയിരുന്നു. അനുയായികളെ കുറ്റപ്പെടുത്തിയുള്ള ആത്മഹത്യാക്കുറിപ്പാണ് ലഭിച്ചതെന്നും പൊലീസ് പറയുന്നു.
സാധാരണയായി നടന്നുവരാറുള്ള പ്രഭാഷണത്തിന് നരേന്ദ്രഗിരി എത്താതിനാല്‍ അന്വേഷിച്ചെത്തിയ ശിഷ്യര്‍ മുറിയുടെ വാതില്‍ അകത്തുനിന്നും കുറ്റിയിട്ടതാണ് കണ്ടത്. വാതില്‍ പൊളിച്ചു അകത്തുകടന്നപ്പോഴാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Keywords: News, National, Top-Headlines, Custody, Police, Death, Mahant Narendra Giri, Found dead, UP, Akhara Parishad chief Mahant Narendra Giri found dead in UP