രാജ്യത്തിനു വേണ്ടി സേവനമനുഷ്ടിക്കുന്ന സുരക്ഷാ ജീവനക്കാരോട് പ്രത്യേക പരിഗണന; എയര്‍ ഇന്ത്യയില്‍ സൈനികര്‍ക്ക് മുന്‍ഗണന നല്‍കും
Aug 16, 2017, 09:45 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 16.08.2017) രാജ്യത്തിനു വേണ്ടി സേവനമനുഷ്ടിക്കുന്ന സുരക്ഷാ ജീവനക്കാരോടുള്ള പ്രത്യേക ബഹുമാനാര്‍ത്ഥം എയര്‍ ഇന്ത്യയില്‍ സൈനികര്‍ക്ക് മുന്‍ഗണന നല്‍കും. എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുക്കുന്ന കരസേന, നാവിക സേന, വ്യോമസേന സൈനികരെ വിമാനത്തില്‍ ആദ്യം കയറ്റാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. രാജ്യം 71-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഘട്ടത്തിലാണ് സി.എം.ഡി അശ്വനി ലോഹാനി ഇക്കാര്യം അറിയിച്ചത്.
വിമാനത്തില്‍ സൈനികരെ കയറ്റിയ ശേഷമേ ബിസിനസ് ക്ലാസ് യാത്രക്കാരെ കയറ്റുകയുള്ളൂവെന്നും ആഭ്യന്തര സര്‍വീസുകളില്‍ സൈനികര്‍ക്ക് പ്രത്യേക ഇളവും നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
വിമാനത്തില്‍ സൈനികരെ കയറ്റിയ ശേഷമേ ബിസിനസ് ക്ലാസ് യാത്രക്കാരെ കയറ്റുകയുള്ളൂവെന്നും ആഭ്യന്തര സര്‍വീസുകളില്‍ സൈനികര്‍ക്ക് പ്രത്യേക ഇളവും നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Air India, India, Air India to give priority boarding to soldiers
Keywords: News, National, Air India, India, Air India to give priority boarding to soldiers