സാമ്പത്തിക പ്രതിസന്ധി, സര്‍വീസ് നിര്‍ത്തിയ ജെറ്റ് എയര്‍വേസിന്റെ വിമാനങ്ങള്‍ പാട്ടത്തിനെടുക്കാന്‍ തയ്യാറായി എയര്‍ ഇന്ത്യ
Apr 19, 2019, 11:40 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 19/04/2019) സാമ്പത്തിക പ്രതിസന്ധി കാരണം പ്രവര്‍ത്തന നിര്‍ത്തിയ ജെറ്റ് എയര്‍വേസിന്റെ അഞ്ച് വിമാനങ്ങള്‍ പാട്ടത്തിനെടുക്കാന്‍ സന്നദ്ധത അറിയിച്ചു എയര്‍ ഇന്ത്യ. വിമാനങ്ങള്‍ പാട്ടത്തിനെടുക്കാനുളള സന്നദ്ധത വ്യക്തമാക്കി കൊണ്ട് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലൊഹാനി എസ്ബിഐ ചെയര്‍മാന്‍ രജ്‌നീഷ് കുമാറിന് കത്തെഴുതി. നിലവില്‍ എസ്ബിഐയുടെ നേതൃത്വത്തിലുളള ബാങ്കുകളുടെ കണ്‍സോഷ്യമാണ് ജെറ്റ് എയര്‍വേസിന്റെ ഭരണനിര്‍വ്വഹണം നടത്തുന്നത്.
ജെറ്റ് എയര്‍വേസിന് 10 ബോയിംഗ് 777300 ഇ ആര്‍ വിമാനങ്ങളും ഏതാനും എയര്‍ബസ് എ 330 വിമാനങ്ങളും പാട്ടത്തിനെടുത്ത വിമാനങ്ങളും ഉണ്ട്. ഇവയില്‍ അഞ്ച് ബോയിംഗ് വിമാനങ്ങളാണ് പാട്ടത്തിനെടുക്കാന്‍ തയ്യാറാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചത്. ഇവ ഉപയോഗിച്ച് ദുബായ്, സിംഗപ്പൂര്‍, ലണ്ടന്‍ എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് എയര്‍ ഇന്ത്യ ആലോചിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Business, Jet airways, Air india,Air India hires from Jet, offers special fares, plans to lease 5 aircraft