തെരുവ് നായയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി; മേനക ഗാന്ധിയുടെ മൃഗസംരക്ഷണ കേന്ദ്രം അടച്ചു
ന്യൂഡെല്‍ഹി: (www.kasargodvartha.com 11.07.2021) തെരുവ് നായയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ തന്റെ ഉടമസ്ഥതയിലുള്ള സഞ്ജയ് ഗാന്ധി അനിമല്‍ കെയര്‍ സെന്റര്‍ അടച്ച് മുന്‍ കേന്ദ്രമന്ത്രി മേനക ഗാന്ധി. ഡോക്ടറുടെ ഉപദ്രവമേറ്റ നായ ചത്തിരുന്നു. എന്നാല്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാണ് അടയ്ക്കുന്നതെന്നാണ് മേനക ഗാന്ധിയുടെ വിശദീകരണം. ജൂലൈ അഞ്ചിനാണ് മേനക ഗാന്ധിയുടെ അനിമല്‍ കെയര്‍ സെന്ററില്‍ ഡോക്ടര്‍ നായയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെയാണ് പുറത്തായത്.
നായയെ ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദിക്കുന്നതും വായില്‍ അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അവശയായ നായ താഴെ വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ഗുരുതരമായി പരിക്കേറ്റ നായ ചത്തെന്ന് മേകന ഗാന്ധി തന്നെയാണ് അറിയിച്ചത്. സംഭവത്തിന് ശേഷം കടുത്ത വിമര്‍ശനമാണ് ഇവര്‍ക്കെതിരെയുണ്ടായത്. തുടര്‍ന്ന് ഡോക്ടറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
പരിചരണത്തിനായി കൊണ്ടുവന്ന നായ ആക്രമണകാരിയായിരുന്നു. ചികിത്സക്കിടെ നായ പാര വെറ്ററിനറിയെ കടിച്ചു. ഇതില്‍ ദേഷ്യം വന്ന ഡോക്ടര്‍ നായയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് മേനക ഗാന്ധി പറയുന്നത്.
Keywords: New Delhi, News, National, Top-Headlines, Dog, Crime, Attack, Maneka Gandhi, Animal Centre, After Video Of Attack Against Dog, Maneka Gandhi Shuts Her Animal Centre