ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം; 3 മരണം, 4 പേരെ കാണാതായി
ഡെറാഡൂണ്‍: (www.kasargodvartha.com 19.07.2021) ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് മൂന്ന് പേര് മരിച്ചു. രണ്ടു സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. നാലു പേരെ കാണാതായി. കാണാതായവരില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയും ഉള്‍പ്പെടുന്നതായി സംസ്ഥാന ദുരന്ത നിവാരണ സേന ഇന്‍സ്പെക്ടര്‍ ജഗദംബ പ്രസാദ് പറഞ്ഞു.
ഉത്തരകാശി ജില്ലയിലെ മണ്ടോ ഗ്രാമത്തിലാണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ദുരന്തനിവാരണസേന അറിയിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയാണ്. മണ്ടോ ഗ്രാമത്തിലെ നിരവധി വീടുകളില്‍ വെള്ളം കയറി.
Keywords: News, National, Top-Headlines, Accident,Death, Missing, Rain, cloudburst, After Uttarkashi in Uttarakhand witnesses cloudburst, 3 dead and 4 missing