city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പീഡനത്തിനിരയായ നടിയുടെ ദേശവും മതവും തിരഞ്ഞ് സോഷ്യല്‍ മീഡിയ; പൊട്ടിത്തെറിച്ച് ഇര്‍ഫാന്‍ പത്താന്‍

മുംബൈ: (www.kasargodvartha.com 11.12.2017) പീഡനത്തിനിരയായ നടിയുടെ ദേശവും മതവും തിരയുന്ന സോഷ്യല്‍ മീഡിയയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. എയര്‍ലൈനില്‍ വെച്ച് ഒരു പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമമുണ്ടായി, എന്നാല്‍ ജനങ്ങള്‍ അവരുടെ ദേശവും മതവും ചര്‍ച്ച ചെയ്യുന്ന തിരക്കിലാണ്. നമ്മുടെ മനോഭാവത്തില്‍ വരുന്ന ഇത്തരം മാറ്റം എന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും പത്താന്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രമധ്യേ ദംഗല്‍ നായിക എയര്‍ലൈനില്‍ വെച്ച് പീഡന ശ്രമത്തിനിരയായത്. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നെ അപമാനിക്കാന്‍ ശ്രമിച്ചയാളുടെ കാല്‍ മാത്രമാണ് നടിക്ക് ഫോട്ടോയിലൂടെ വെളിപ്പെടുത്താന്‍ കഴിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് പീഡനശ്രമത്തിന് ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പീഡനത്തിനിരയായ നടിയുടെ ദേശവും മതവും തിരഞ്ഞ് സോഷ്യല്‍ മീഡിയ; പൊട്ടിത്തെറിച്ച് ഇര്‍ഫാന്‍ പത്താന്‍

നടിയുടെ വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പലരും നടുക്കം രേഖപ്പെടുത്തിയിരുന്നു. സ്ത്രീകള്‍ക്ക് നേരെ രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ആക്രമങ്ങളെക്കുറിച്ചും അവരുടെ സുരക്ഷിതത്വത്തെ കുറിച്ചും ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനിടയിലാണ് ചിലര്‍ മതത്തിലും ദേശത്തിലും ചാരി ചര്‍ച്ചകള്‍ വഴിതിരിച്ചുവിട്ടത്.


Keywords: Entertainment, Religion, Social-Media, Sports, Mumbai, India, National, Top-Headlines,  Actor’s molestation case: Irfan Pathan slams trolls for discussing her nationality, religion

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia