city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാംഗ്ലൂരില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് മേല്‍പറമ്പ് സ്വദേശി മരിച്ചു

ബാംഗ്ലൂര്‍: (www.kasargodvartha.com 24.04.2014) കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കാസര്‍കോട് മേല്‍പറമ്പ് സ്വദേശിയായ വ്യവസായി മരിച്ചു. മേല്‍പറമ്പിലെ മുഹമ്മദ് ഷെരീഫാ (50) ണ് മരിച്ചത്. ബുധനാഴ്ച പുലര്‍ചെ ഒരു മണിയോടെ ബാംഗ്ലൂരില്‍ നിന്ന് 100 കിലോ മീറ്റര്‍ അകലെ കുനിഗല്‍ എന്ന സ്ഥലത്താണ് അപകടമുണ്ടായത്.

കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന ഭാര്യ താജുന്നിസ, മക്കളായ സിനാന്‍, സഹല, സന എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ബാംഗ്ലൂര്‍ നിയാംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലണ്ടനിലേക്ക് പോകുന്ന മകന്‍ സിനാനെ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിടാന്‍ പോയതായിരുന്നു ഇവര്‍. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ സിനാന്റെ യാത്രമുടങ്ങിയതിനാല്‍ എല്ലാവരും കാറില്‍ മടങ്ങിവരുമ്പോഴാണ് അപകടം ഉണ്ടായത്.

ബാംഗ്ലൂരില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് മേല്‍പറമ്പ് സ്വദേശി മരിച്ചു
File Photo
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഷ്‌റഫ് കുനിഗല്‍ ആശുപത്രിയില്‍വെച്ച് വ്യാഴാഴ്ച പുലര്‍ചെ അഞ്ച് മണിയോടെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കാസര്‍കോട്ടെത്തിച്ച് ചൗക്കി ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. അപകടവിവരമറിഞ്ഞ് സഹോദരന്‍ മുഹമ്മദ് കുഞ്ഞിയും മറ്റു ബന്ധുക്കളും ബാംഗ്ലൂരുവിലെത്തിയിട്ടുണ്ട്.

മേല്‍പറമ്പ് ടൗണിലെ ചെറിയാജിച്ചാന്റെ അഹ്മദ് ആണ് പിതാവ്. റിയല്‍ എസ്റ്റേറ്റ് ബിസിനസും, ചിക്കമംഗ്ലൂര്‍ ബേലൂരില്‍ കാപ്പി എസ്‌റ്റേറ്റും നടത്തിവരികയായിരുന്നു മരിച്ച മുഹമ്മദ് ഷെരീഫ്. 20 വര്‍ഷത്തോളമായി  കര്‍ണാടകയിലാണ് താമസം.

Updated

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പത്മനാഭ സ്വാമി ക്ഷേത്രം പൊതുസ്വത്തെന്ന് മൂലം തിരുനാള്‍ രാമവര്‍മ

Keywords:  Accident, Melparamba, National, Bangalore, Obituary, Car accident, Injured, Hospital.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia