city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Abadi Bano Begum | അബദി ബാനു ബീഗം; സ്വാതന്ത്ര്യ സമരത്തിലെ വനിതാ നക്ഷത്രം

ന്യൂഡെല്‍ഹി: (www.kasargodvartha.com) ഇന്‍ഡ്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ പുരുഷന്മാര്‍ക്കൊപ്പം സജീവമായി പങ്കെടുത്ത വനിതയും, 'അലി സഹോദരങ്ങള്‍' എന്ന പേരില്‍ പ്രശസ്തരായ മൗലാന മുഹമ്മദ് അലി, മൗലാന ശൗഖത് അലി എന്നീ രണ്ട് പേരെ രാജ്യത്തിന് സമ്മാനിച്ച മാതാവുമാണ് അബദി ബാനു ബീഗം. 1852-ല്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലെ അംരോഹ ഗ്രാമത്തിലാണ് അബദി ജനിച്ചത്. രാംപൂരിലെ അബ്ദുല്‍ അലി ഖാനെ വിവാഹം കഴിച്ചു.
                          
Abadi Bano Begum | അബദി ബാനു ബീഗം; സ്വാതന്ത്ര്യ സമരത്തിലെ വനിതാ നക്ഷത്രം

ചെറുപ്പത്തില്‍ തന്നെ ഭര്‍ത്താവിനെ നഷ്ടപ്പെട്ടെങ്കിലും വീണ്ടും വിവാഹം കഴിച്ചില്ല. സ്വാതന്ത്ര്യ സമരത്തിന്റെ അവിസ്മരണീയ നേതാക്കളായി അബദി മക്കളെ വളര്‍ത്തി. സ്വാതന്ത്ര്യ സമരത്തില്‍ അബാദിയുടെ ഇടപെടല്‍ ആരംഭിച്ചത് ഹോം റൂള്‍ മൂവ്മെന്റില്‍ നിന്നാണ്, അതിന് അവര്‍ ധാര്‍മികവും ഏറ്റവും പ്രധാനമായി സാമ്പത്തിക പിന്തുണയും നല്‍കി.

ബ്രിട്ടീഷ് സര്‍കാര്‍ അലി സഹോദരന്മാരെ ചിണ്ടന്‍വാഡ് ഗ്രാമത്തില്‍ തടവിലാക്കിയപ്പോള്‍ അബദി അവരെ കാണാന്‍ പോയി. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ മക്കളോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചപ്പോള്‍, 'എന്റെ മക്കള്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം അംഗീകരിച്ചാല്‍, ഞാന്‍ അവരെ കഴുത്ത് ഞെരിച്ച് കൊല്ലും' എന്ന് പറഞ്ഞ് അവര്‍ നിരസിച്ചു. 1917 ലാണ് അബദി ആദ്യമായി മഹാത്മാഗാന്ധിയെ കാണുന്നത്.

അതിനുശേഷം മഹാത്മാഗാന്ധി എപ്പോഴും അവരെ 'അമ്മിജാന്‍' എന്ന് അഭിസംബോധന ചെയ്തു. അഖിലേന്ത്യാ പര്യടനങ്ങള്‍ നടത്തുന്നതിന് അവര്‍ മഹാത്മാഗാന്ധിയെയും മറ്റ് ഖിലാഫത് നേതാക്കളെയും സാമ്പത്തികമായി സഹായിച്ചു. 1917-ല്‍ കല്‍ക്കത്തയില്‍ നടന്ന ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തിലും അഖിലേന്ത്യാ മുസ്ലീം ലീഗ് സമ്മേളനങ്ങളിലും അവര്‍ പങ്കെടുത്തു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഐക്യത്തിലൂടെ സമ്പൂര്‍ണ സ്വാതന്ത്ര്യം കൈവരിക്കാനാകുമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് അവര്‍ ആ യോഗങ്ങളില്‍ സംസാരിച്ചു.

1919-ലെ ഖിലാഫത്, നിസ്സഹകരണ പ്രസ്ഥാനത്തിലും അവര്‍ ക്രിയാത്മകമായ പങ്കുവഹിച്ചു. 'തന്റെ രാജ്യത്തെ പട്ടിയും പൂച്ചകളും പോലും ബ്രിട്ടീഷുകാരുടെ അടിമത്തത്തിന് കീഴിലാകരുത് എന്നത് തന്റെ അഭിലാഷമാണ്' എന്ന് അവര്‍ പല യോഗങ്ങളിലും പ്രഖ്യാപിച്ചു. നിരവധി വനിതാ സംഘടനകളെ അവര്‍ നയിക്കുകയും ചെയ്തു. വാര്‍ദ്ധക്യവും അനാരോഗ്യവും പൊലീസിന്റെ ക്രൂരമായ അതിക്രമങ്ങളും കണക്കിലെടുക്കാതെ ദേശീയ പ്രസ്ഥാനത്തില്‍ സജീവ പങ്ക് വഹിച്ച അബദി ബീഗം 1924 നവംബര്‍ 13 ന് അന്തരിച്ചു.

Keywords: News, National, Top-Headlines, Nari-Shakti, Independence Day, Independence-Freedom-Struggle, India, Abadi Bano Begum, Indian Independence Movement, Azadi Ka Amrit Mahotsav, Abadi Bano Begum, prominent voice in the Indian independence movement.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia