100 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ വിഗ്രഹം മുന്‍ പൂജാരിയുടെ വീടിനുള്ളില്‍ നിന്നും കണ്ടെത്തി
Apr 29, 2019, 15:42 IST
ചെന്നൈ:(www.kasargodvartha.com 29/04/2019) തമിഴ്നാട് മധുരയിലെ മെലൂരിലുള്ള ക്ഷേത്രത്തില്‍ നിന്നും 1915ല്‍ കാണാതായ ദ്രൗപതി അമ്മന്റെ വിഗ്രഹം കണ്ടെത്തി. നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തില്‍ നിന്നും കാണാതായ വിഗ്രഹം മുന്‍ പൂജാരിയുടെ വീടിന്റെ ഭിത്തിയില്‍ നിന്നാണ് കണ്ടെത്തിയത്.
പൂജാരിമാരില്‍ ഒരാളായിരുന്ന കറുപ്പസ്വാമിയുടെ പഴയ വീട്ടില്‍ നിന്നുമാണ് വിഗ്രഹം കണ്ടെത്തിയത്. കാണാതായ വിഗ്രഹം തന്റെ കുടുംബ വീട്ടിലുണ്ടെന്ന് കറുപ്പസ്വാമിയുടെ ചെറുമകന്‍, മുരുഗേശനാണ് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി ചുമര് തുരന്ന് വിഗ്രഹം പുറത്തെടുത്തു. താന്‍ കുട്ടി ആയിരുന്നപ്പോള്‍ തന്റെ പിതാവും മുത്തച്ഛനും ചേര്‍ന്ന് ചുമരിനെ പൂജിക്കുന്നത് കണ്ടിരുന്നുവെന്നും മുരുഗേശന്‍ വെളിപ്പെടുത്തി.
സഹ പൂജാരിയുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ കറുപ്പസ്വാമി വിഗ്രഹം മോഷ്ടിച്ച് വീടിന്റെ ഭിത്തിയില്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അന്ന് ക്ഷേത്രത്തിലെ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി അന്വേഷണം നടത്തിയെങ്കിലും വിഗ്രഹം കണ്ടെത്താല്‍ സാധിച്ചിരുന്നില്ല.
1.5 അടി നീളമുള്ള വിഗ്രഹം ക്ഷേത്ര ഭാരവാഹികള്‍ക്ക് കൈമാറി. ക്ഷേത്രത്തില്‍ ഉത്സവം നടക്കാനിരിക്കെയാണ് വിഗ്രഹം കണ്ടെത്തുന്നത്. നാഗൈകട സ്ട്രീറ്റില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന് 800 വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Chennai, National, Temple, Theft, Top-Headlines, Idol, Priest, A missing idol that was found 100 years back was found in the house of the former priest